KERALA

ജീവനെടുക്കുന്ന ക്രീമുകൾ; മലപ്പുറത്ത് ഫേസ് ക്രീം ഉപയോഗിച്ച പതിനേഴുകാരിക്ക് ഗുരുതര വൃക്ക രോഗം

മുഖത്തെ കറുത്ത പാടുകൾ നീക്കാൻ ക്രീം ഉപയോഗിച്ച പെൺകുട്ടി , കടുത്ത ശാരീരിക അവശത അനുഭവപ്പെട്ടതോടെയാണ് ചികിത്സ തേടിയത്

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: സൗന്ദര്യം വർധിപ്പിക്കാനും മുഖത്തെ കറുത്ത പാടുകൾ നീക്കാനുമായി ഓൺലൈനിലൂടെ വാങ്ങുന്ന ഫേസ് ക്രീമുകൾ ഗുരുതര ആരോഗ്യഭീഷണിയാകുന്നു. മെർക്കുറി അടങ്ങിയ ഫേസ് ക്രീം ഒരു വർഷത്തോളം ഉപയോഗിച്ച മലപ്പുറം സ്വദേശിനിയായ പതിനേഴുകാരി ഗുരുതര വൃക്കരോഗത്തെ തുടർന്ന് ചികിത്സയിൽ. 'മെംബ്രനസ് നെഫ്രോപതി' എന്ന വൃക്കരോഗമാണ് പെൺകുട്ടിക്ക് സ്ഥിരീകരിച്ചിരിക്കുന്നത്. സംഭവത്തോടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ ഓൺലൈൻ വിൽപ്പന വീണ്ടും ആശങ്കയാകുകയാണ്.

മുഖത്തെ കറുത്ത പാടുകൾ നീക്കാൻ ക്രീം ഉപയോഗിച്ച പെൺകുട്ടി , കടുത്ത ശാരീരിക അവശത അനുഭവപ്പെട്ടതോടെയാണ് ചികിത്സ തേടിയത് . കേന്ദ്ര സർക്കാർ അംഗീകൃത ലാബിലെ പരിശോധനയിൽ, ക്രീമിൽ അപകടകരമാം വിധം മെർക്കുറി ചേർത്തതായും സ്ഥിരീകരിച്ചു.

SCROLL FOR NEXT