പ്രതി മെൽവിൻ Source: Screengrab / News Malayalam 24x7
KERALA

കാസർഗോഡ് അമ്മയെ മകൻ ചുട്ടുകൊന്നു; അയൽവാസിയെയും തീ കൊളുത്തി

വോർക്കാടി നലങ്ങി സ്വദേശി ഫിൽഡ ആണ് കൊല്ലപ്പെട്ടത്

Author : ന്യൂസ് ഡെസ്ക്

കാസർഗോഡ് മഞ്ചേശ്വരത്ത് മകൻ അമ്മയെ ചുട്ടുകൊന്നു. വോർക്കാടി നലങ്ങി സ്വദേശി ഫിൽഡ ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് ഫിൽഡയെ മകൻ മെൽവിൻ തീകൊളുത്തി കൊന്നത്. തീ കൊളുത്തിയ ശേഷം, അമ്മക്ക് പ്രശ്നമുണ്ടെന്ന് പറഞ്ഞ് മെൽവിൻ അയൽവാസിയായ ലൊലിറ്റയെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയും അവരെയും തീ കൊളുത്തുകയുമായിരുന്നു. നിലവിൽ മെൽവിൻ ഒളിവിലാണ്.

വീട്ടിൽ അമ്മയും മകനും മാത്രമായിരുന്നു താമസം. മറ്റൊരു മകൻ അല്വിൻ മൊണ്ടേറോ കുവൈത്തിൽ ജോലി ചെയ്യുകയാണ്. കൊലപാതകത്തിന് ശേഷം പ്രതി ഓട്ടോറിക്ഷയിൽ മംഗലാപുരത്തേക്ക് കടന്നെന്നാണ് വിവരം. മെൽവിനെ മംഗലാപുരത്തേക്ക് കൊണ്ടുപോയ ഓട്ടോറിക്ഷ ഡ്രൈവറിൽ നിന്ന് പോലീസ് വിവരങ്ങൾ ശേഖരിച്ചു.

കാസർഗോഡ് എസ്പി വിജയ് ഭാരത് റെഡ്ഢി സ്ഥലത്തെത്തിയിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. മെൽവിനായി പെലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കെട്ടിട നിർമാണ തൊഴിലാളിയാണ് മെൽവിൻ.

SCROLL FOR NEXT