തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ചെമ്പല്ലി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് 35 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ. തിരുവനന്തപുരം, കാരക്കോണം മെഡിക്കൽ കോളേജുകളിലും സമീപത്തെ മറ്റ് ആശുപത്രികളിലുമാണ് ഭക്ഷ്യ വിഷബാധയേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടികൾ അടക്കം അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
ഊരമ്പ്, കാഞ്ഞിരംകുളം പുത്തൻകട, പുതിയതുറ, പഴയകട, കുറുവാട് എന്നീ മാർക്കറ്റുകളിൽ നിന്നും മീൻ വങ്ങിയവർക്കാണ് ഭക്ഷ്യവിഷബാധയേറ്റിട്ടുള്ളത്. ഇന്നലെ ചെമ്പല്ലി മത്സ്യം കഴിച്ച ശേഷം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് 9 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.