തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ വൻ സ്ഫോടനം. തൃശൂർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്ന സ്ഥലത്താണ് സ്ഫോടനം ഉണ്ടായത്. അപകടത്തിൽ 40 പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം നടക്കുകയാണ്. നിരവധി ആംബുലൻസുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.
സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കാവശ്യമായ ക്രമീകരണമൊരുക്കാന്‍ നിര്‍ദേശം നല്‍കി. കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ മതിയായ ആംബുലന്‍സുകള്‍ സ്ഥലത്തെത്താനും നിര്‍ദേശം നല്‍കി. അഞ്ചുപേരെ ഇതുവരെ 108 ആംബുലൻസ് ആശുപത്രിയിലേക്ക് മാറ്റി
വെടിക്കെട്ട് പുരയിൽ നാൽപ്പതോളം അധികം തൊഴിലാളികൾ ജോലി ചെയ്തിരുന്നു. പ്രദേശത്ത് തുടർച്ചയായി സ്ഫോടന ശബ്ദം കേൾക്കുകയും പുക ഉയരുന്നത് കാണുകയും ചെയ്തതോടെയാണ് നാട്ടുകാർ അപകടം മനസിലാക്കി ഓടിയെത്തിയത്. അപകട സാധ്യത കണക്കിലെടുത്ത് ആളൊഴിഞ്ഞ പ്രദേശത്താണ് താൽക്കാലികമായ വെടിക്കെട്ട് പുര തയ്യാറാക്കിയിരിക്കുന്നത്.