പാലക്കാട്: റെയിൽവേ സ്റ്റേഷനിൽ സ്ത്രീകളെ മർദിച്ച് നാൽപ്പത്തിയെട്ടുകാരൻ. നൂറണി സ്വദേശി കിരൺ എം എന്ന വ്യക്തിയാണ് സ്ത്രീകളെ മർദിച്ചത്. പതിനഞ്ചുകാരിയോട് ലൈംഗിക ഉദ്ദേശത്തോടെ സംസാരിച്ചത് ചോദ്യം ചെയ്തതിനാണ് നൂറണി സ്വദേശി കിരണിന്റെ അതിക്രമം.
കണ്ണൂരിലേക്ക് പോയ നാല് സ്ത്രീകൾക്കാണ് ദുരനുഭവം. സ്ത്രീകളെ ആക്രമിക്കൽ, പൊതു സ്ഥലത്ത് അശ്ലീലം പറയൽ, ലൈംഗിക ചുവയോടെ ശാരീരിക സ്പർശനം, തടഞ്ഞുവെക്കൽ തുടങ്ങിയ വകുപ്പുകൾ കിരണിനെതിരെ ചുമത്തി. പ്രതി കിരണിനെ പൊലീസ് റിമാൻഡ് ചെയ്തു.