Source: X/ civil defence volunteer kerala
KERALA

സംസ്ഥാനത്ത് അഗ്നിരക്ഷാ വകുപ്പിന് കീഴിൽ 5040 സിവിൽ ഡിഫൻസ് വളൻ്റിയർമാരെ തെരഞ്ഞെടുക്കുന്നു; രജിസ്ട്രേഷൻ ആരംഭിച്ചു

18 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ളതുമായ എല്ലാവർക്കും സിവിൽ ഡിഫൻസിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

Author : ന്യൂസ് ഡെസ്ക്

മഴക്കാല ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കാനായി അഗ്നിരക്ഷാ വകുപ്പിന് കീഴിൽ 5040 സിവിൽ ഡിഫൻസ് അംഗങ്ങളെ കൂടി തെരഞ്ഞെടുക്കുന്നു. സിവിൽ ഡിഫൻസ് വാരിയേഴ്സിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് നടപടി.

സന്നദ്ധ പ്രവർത്തനത്തിന് താൽപ്പര്യമുള്ളതും 18 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ളതുമായ എല്ലാവർക്കും സിവിൽ ഡിഫൻസിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

സർക്കാർ ജീവനക്കാർക്ക് പരിശീലന കാലയളവിലും സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ദിവസങ്ങളിലും പ്രത്യേക ആകസ്മിക അവധിക്ക് അർഹത ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി സമീപത്തെ ഫയർ & റെസ്ക്യൂ സ്റ്റേഷനുമായി ബന്ധപ്പെടുക.

സിവിൽ ഡിഫൻസിൽ അംഗമാകുന്നതിന് civildefencewarriors.gov.in എന്ന പോർട്ടൽ മുഖേനയോ CD Warriors എന്ന വെബ് ആപ്പ് മുഖേനയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. സിവിൽ ഡിഫൻസിൽ അംഗമാകൂ... രാജ്യ പുരോഗതിയിൽ പങ്കാളിയാകൂ...

SCROLL FOR NEXT