കോൽക്കളിക്കിടെ അലി കുഴഞ്ഞുവീഴുന്ന ദൃശ്യങ്ങൾ  Source: News Malayalam 24x7
KERALA

കോൽക്കളിക്കിടെ കുഴഞ്ഞുവീണു; ആലുവയിൽ 57കാരന് ദാരുണാന്ത്യം

മുസ്ലിം ലീഗ് എടയപ്പുറം ശാഖ വൈസ് പ്രസിഡൻ്റെ് മാനടത്ത് എം.എം. അലി (57) ആണ് മരിച്ചത്.

Author : ന്യൂസ് ഡെസ്ക്

എറണാകുളം: ആലുവ തോട്ടുമുഖത്ത് വിവാഹത്തലേന്ന് കോൽക്കളി നടത്തുന്നതിനിടെ കോൽക്കളി സംഘത്തിലെ അംഗം കുഴഞ്ഞുവീണു മരിച്ചു. മുസ്ലിം ലീഗ് എടയപ്പുറം ശാഖ വൈസ് പ്രസിഡൻ്റ് മാനടത്ത് എം.എം. അലി (57) ആണ് മരിച്ചത്.

ഇന്നലെ രാത്രി കല്യാണവീട്ടിൽ കോൽക്കളി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ അലി ആശുപത്രിയിൽ എത്തിക്കുന്നതിനിടെയാണ് മരിച്ചത്. ഖബറടക്കം ഇന്ന് ഇടയപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

SCROLL FOR NEXT