സദാനന്ദൻ താമസിക്കുന്ന കക്കൂസ് മുറി Source: News Malayalam 24x7
KERALA

മുക്കത്ത് 60കാരന്‍ രണ്ട് വര്‍ഷത്തിലേറെയായി താമസിക്കുന്നത് കക്കൂസ് മുറിയിൽ; വീടില്ലാത്ത സദാനന്ദന് നികുതി നോട്ടീസ് നൽകി നഗരസഭ

നികുതി അടയ്ക്കേണ്ട വീട് എവിടെയാണെന്നാണ് നാട്ടുകാരുടെ ചോദ്യം

Author : പ്രണീത എന്‍.ഇ

കോഴിക്കോട്: മുക്കത്ത്‌ രണ്ട് വർഷത്തിലധികമായി 60 കാരന്റെ താമസം കക്കൂസ് മുറിയിൽ. മുക്കം നഗരസഭയിലെ തെച്ചിയാട് വെള്ളിപറമ്പ് വീട്ടിൽ സദാനന്ദനാണ് ശുചിമുറിയിൽ താമസിക്കുന്നത്. ഇയാൾ താമസിച്ചിരുന്ന പഴയ ഷെഡ് പൊളിഞ്ഞതിനു ശേഷമാണ് ശുചിമുറിയിൽ താമസം തുടങ്ങിയത്.

ഒരാൾക്ക് കിടക്കാൻ പോലും ഇടമില്ലാത്ത കക്കൂസ് മുറിയിലാണ് കഴിഞ്ഞ രണ്ട് വർഷമായി സദാനന്ദൻ താമസിക്കുന്നത്. ഈ കക്കൂസ് മുറിയിൽ വൈദ്യുതി സൗകര്യം പോലുമില്ല. വീടില്ലാതെ കക്കൂസിൽ താമസിക്കുന്ന ഇയാൾക്ക് നഗരസഭയുടെ നികുതി അടക്കണമെന്നുള്ള നോട്ടീസും വന്നിട്ടുണ്ട്. പിഴയടക്കം പണം അടയ്ക്കാനാണ് നോട്ടീസ്. എന്നാൽ നികുതി അടയ്ക്കേണ്ട വീട് എവിടെയാണെന്നാണ് നാട്ടുകാരുടെ ചോദ്യം.

പനയിൽ നിന്ന് വീണ് പരിക്ക് പറ്റിയതിന് ശേഷം ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ് സദാനന്ദൻ. നാട്ടുകാരുടെ സഹായത്തിൽ വീടിന് തറയിട്ടെങ്കിലും പണി തുടങ്ങാൻ ഇയാൾക്ക് സാധിച്ചിട്ടില്ല. നഗരസഭ സഹായിച്ച് സദാനന്ദന് വീട് നിർമിച്ചുകൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

SCROLL FOR NEXT