ആലപ്പുഴ: എരമല്ലൂരിൽ സ്വകാര്യ ബസിടിച്ച് 8 വയസുകാരന് ദാരുണാന്ത്യം. എരമല്ലൂർ സാന്തക്രൂസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന എനോയ് മേബിൻ ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 7:45 ഓടെ ചെല്ലാനം ബസാർ ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്.
റോഡരികിലൂടെ നടന്ന് പോയ കുട്ടിയെ അതിവേഗത്തിലെത്തിയ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.