പ്രതീകാത്മക ചിത്രം  News Malayalam 24x7
KERALA

ഞെട്ടിക്കുന്ന അരുംകൊല; 86കാരനെ പാമോയിൽ ഒഴിച്ച് തീകൊളുത്തി കൊന്നു

വയോധികൻ്റെ ശരീരത്തിൽ തുണികൾ വാരിയിട്ട ശേഷം പാമോയിൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

Author : ന്യൂസ് ഡെസ്ക്

മാർത്താണ്ഡം: മുൻവൈരാഗ്യത്തെ തുടർന്ന് 86കാരനെ പാമോയിൽ ഒഴിച്ച് തീകൊളുത്തി കൊന്നു. കന്യാകുമാരി തിക്കുറിച്ചി സ്വദേശി കുഴന്തൈവേൽ (86) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസി ആൽബർട്ട് ആസ്പിനെ (40) മാർത്താണ്ഡം പൊലീസ് അറസ്റ്റ് ചെയ്തു.

കുഴന്തൈവേലിൻ്റെ മകൻ ജപമണിയും പ്രതിയും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. വയോധികൻ്റെ ശരീരത്തിൽ തുണികൾ വാരിയിട്ട ശേഷം പാമോയിൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

SCROLL FOR NEXT