KERALA

ചുറ്റുമതില്‍ ഇടിഞ്ഞുവീണു; പുറത്തുവന്നത് ചാക്കുനിറയെ വോട്ടര്‍ ഐഡി കാര്‍ഡുകൾ

ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് 926 ഐഡി കാര്‍ഡുകള്‍

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് : കോഴിക്കോട് നഗരത്തിനടുത്ത് പന്തീരാങ്കാവ് സ്വദേശിയുടെ പറമ്പില്‍ ചുറ്റുമതില്‍ ഇടിഞ്ഞുവീണപ്പോള്‍ പ്രത്യക്ഷപ്പെട്ടത് ചാക്ക് നിറയെ വോട്ടര്‍ ഐഡി കാര്‍ഡുകള്‍. ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയിലായിരുന്നു ഐഡി കാര്‍ഡുകള്‍. പന്തീരാങ്കാവ് പൊലീസും വില്ലേജ് ഓഫീസ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.

2015 വരെ ഉപയോഗത്തിലുണ്ടായിരുന്ന ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ വോട്ടര്‍മാരുടെ 926 ഐഡി കാര്‍ഡുകളാണ് കണ്ടെത്തിയത്. പുതിയ കാർഡുകൾ നൽകിയപ്പോൾ പഴയവ തിരിച്ചെടുത്തതാകാമെന്നാണ് പ്രാഥമിക നിഗമനം. ബിഎല്‍ഒമാരായി പ്രവര്‍ത്തിച്ചവര്‍ ഉപേക്ഷിച്ചതാകാമെന്നും സൂചനയുണ്ട്. ഐഡി കാര്‍ഡുകള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറുമെന്ന് വില്ലേജ് ഓഫീസര്‍ അറിയിച്ചു.

SCROLL FOR NEXT