Source: Social Media
KERALA

'വലിയ വിസ്മയം'; പാർട്ടി വിടാൻ കെ.സുധാകരൻ?

കണ്ണൂരിൽ മത്സരിക്കാനാണ് തീരുമാനം

Author : ന്യൂസ് ഡെസ്ക്

നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെ.സുധാകരൻ കോൺഗ്രസ് വിടാനൊരുങ്ങുന്നതായി സൂചന . കോൺഗ്രസ് വിട്ട ശേഷം പുതിയ പാർട്ടി രൂപീകരിക്കുമെന്നാണ് വിവരം. കണ്ണൂരിൽ ഡിസിസി ഭാരവാഹികൾ അടക്കമുള്ളവർ സുധാകരനൊപ്പം പാർട്ടി വിടാനൊരുങ്ങുന്നതായും വിവരമുണ്ട്. കണ്ണൂരിൽ സ്ഥാനാർഥിയാകുവാനും സാധ്യത.

പാർട്ടി വിടുന്ന വിവരം കെ.സുധാകരൻ കെ.സി.വേണുഗോപാലിനെ വിളിച്ചറിയിച്ചതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. യുഡിഎഫിൻ്റെ രണ്ടാം സ്ഥാനാർഥി പട്ടിക പുറത്തു വിടാനിരിക്കെയാണ് സംഭവം. കെ.സുധാകരനും അടൂർ പ്രകാശും അടക്കമുള്ളവരെ മത്സരിപ്പിക്കേണ്ടെന്ന് ഇന്നലെ രാത്രി ചേർന്ന ഹൈക്കമാൻഡ് യോഗം തീരുമാനിച്ചിരുന്നു.

അതേസമയം, കെ. സുധാകരന് കൂടി കാഴ്ച്ചക്ക് രാഹുൽ ഗാന്ധി അനുമതി നിഷേധിച്ചു. പൂർണമായി അവഗണിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം. സുധാകരൻ എന്ത് പറഞ്ഞാലും പ്രതികരിക്കേണ്ട എന്നാണ് തീരുമാനം.

സംസ്ഥാനത്ത് നിന്നുള്ള നേതാക്കൾ ഒരു തവണ കൂടി സംസാരിക്കുമെന്ന് സൂചന. അതേസമയം, കെ. സുധാകരനെ ബി ജെ പിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സി. രഘുനാഥ് അറിയിച്ചു. ബി ജെ പി യിലേക്ക് വരാൻ തയ്യാറായാൽ ഏത് രീതിയിലും സ്വീകരിക്കുമെന്നും രഘുനാഥ് അറിയിച്ചു.

SCROLL FOR NEXT