മലപ്പുറം: തിരുവാലിയിൽ സ്വകാര്യ ബസ്സുകൾ തമ്മിൽ കുടിപ്പക. പക തീർക്കാനായി ഒരു ബസ് മറ്റൊരു ബസ്സിനെ ബോധപൂർവ്വം ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ യാത്രക്കാരിയെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഡ്രൈവർക്കെതിരെ നരഹത്യ ശ്രമത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.
മലപ്പുറം തിരുവാലിയിൽ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. 'മാൻകോ' എന്ന ബസാണ് ബോധപൂർവം മറ്റൊരു ബസിനെ ഇടിച്ചത്. അപകടത്തിൽ പരിക്കേറ്റ യാത്രക്കാരി ഫാത്തിമ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിൽ മാൻകോ ബസ്സിൻ്റെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. നരഹത്യ ശ്രമത്തിന് കേസെടുത്താണ് അറസ്റ്റ്. ചോക്കാട് സ്വദേശി ഫൈസലിനെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.