KERALA

പാലക്കാട് വ്യാസ വിദ്യാപീഠം സ്കൂൾ കോമ്പൗണ്ടിലെ സ്ഫോടനം: പൊട്ടിയത് മാരകമായ വസ്തുവെന്ന് പൊലീസ്

ബോധപൂർവം സ്കൂളിൽ കൊണ്ടുവന്നുവെച്ചെന്നാണ് എഫ്ഐആർ

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: ആർഎസ്എസ് നിയന്ത്രണത്തിലുള്ള വ്യാസ വിദ്യാപീഠം സ്കൂളിൻ്റെ പരിസരത്ത് പന്നി പടക്കം പൊട്ടിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. സ്കൂൾ കോമ്പൗണ്ടിൽ നിന്ന് കണ്ടത്തിയത് മാരക സ്ഫോടക വസ്തുവാണെന്ന് പൊലീസ് വ്യക്തമാക്കി. സ്ഫോടകവസ്തു ബോധപൂർവം സ്കൂളിൽ കൊണ്ടുവന്നുവെച്ചതാണെന്നും എഫ്ഐആറിൽ പറയുന്നു.

ഇന്നലെ വെെകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് നാലാം ക്ലാസ് വിദ്യാർഥിക്ക് ഗുരുതര പരിക്കേറ്റിരുന്നു. പന്താണെന്ന് കരുതി തട്ടിത്തെറിപ്പിച്ചപ്പോഴാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. സംഭവത്തിൽ എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്റ്റ് ചുമത്തി പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.

SCROLL FOR NEXT