സർക്കാരിൻ്റെ മഴ മുന്നറിയിപ്പ് സംവിധാനത്തിൽ പാളിച്ച 
KERALA

സർക്കാരിൻ്റെ മഴ മുന്നറിയിപ്പ് സംവിധാനത്തിൽ പാളിച്ച; കൃത്യസമയത്ത് ജനങ്ങൾക്ക് ജാഗ്രത നിർദേശം ലഭിക്കുന്നില്ലെന്ന് ആക്ഷേപം

പത്തനംതിട്ടയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന മന്ത്രി പി.സി. വിഷ്ണുനാഥിൻ്റെ പ്രസ്താവന ആശയക്കുഴപ്പം ഉണ്ടാക്കിയെന്ന് ആക്ഷേപം.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സർക്കാരിൻ്റെ മഴ മുന്നറിയിപ്പ് സംവിധാനത്തിൽ പാളിച്ച. കൃത്യസമയത്ത് ജാഗ്രത നിർദേശം ജനങ്ങൾക്ക് ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം. മൊബൈൽ ഫോണുകളിലേക്ക് ജാഗ്രതാ സന്ദേശമെത്തുന്നത് പല സമയങ്ങളിലാണെന്നാണ് പരാതി.

പത്തനംതിട്ടയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന മന്ത്രി പി.സി. വിഷ്ണുനാഥിൻ്റെ പ്രസ്താവന തെറ്റായിരുന്നുവെന്നാണ് ആക്ഷേപം. പത്തനംതിട്ടയിൽ മിന്നൽ പ്രളയ സാധ്യതയുണ്ട് എന്നായിരുന്നു മന്ത്രി പി.സി വിഷ്ണുനാഥിൻ്റെ പ്രസ്താവന. എന്നാൽ ഐഎംഡി നൽകിയത് സ്വാഭാവിക മുന്നറിയിപ്പാണ് എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ജനങ്ങളിൽ ഭീതി പടർത്തുന്ന രീതിയിൽ മന്ത്രി അനാവശ്യ പ്രസ്താവനകൾ നടത്തുന്നതിനെതിരെ പരാതി വ്യാപകമായിട്ടുണ്ട്.

മൊബൈൽ ഫോണുകളിലേക്ക് ജാഗ്രത സന്ദേശമെത്തുന്നത് പല സമയങ്ങളിൽ ആയതിനാൽ ഇത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നതായാണ് വിലയിരുത്തൽ. അതുപോലെ തന്നെ ആവശ്യമില്ലാത്ത സമയത്ത് വലിയ ശബ്ദത്തോടെയുള്ള ജാഗ്രത അലാറം ലഭിക്കുന്നതായും പരാതിയുണ്ട്. പ്രധാനമന്ത്രിക്ക് ജാഗ്രത അലാം ലഭിച്ചതോടെ നിർത്തിയ പദ്ധതിയാണിത്.

SCROLL FOR NEXT