പത്താംക്ലാസ് വിദ്യാർഥിനികൾ ഒൻപതാം ക്സാസുകാരിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു 
KERALA

ഡ്രസ് കോഡിനെ ചൊല്ലി തർക്കം; പത്താംക്ലാസ് വിദ്യാർഥിനികൾ ഒൻപതാം ക്ലാസുകാരിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു

കൂടത്തായി സെൻ്റ് മേരീസ് ഹൈസ്‌കൂളിൽ സംഭവം നടന്നത്.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: ഓണാഘോഷവുമായി ബന്ധപ്പെട്ട കളർ ഡ്രസ് കോഡിനെ ചൊല്ലിയുണ്ടായ തർക്കത്തിൻ്റെ പേരിൽ ഒൻപതാംക്ലാസ് വിദ്യാർഥിനിയെ പത്താംക്ലാസ് വിദ്യാർഥിനികൾ സംഘം ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി. കൂടത്തായി സെൻ്റ് മേരീസ് ഹൈസ്‌കൂളിൽ സംഭവം നടന്നത്.

മർദനത്തിൽ ഹിബാ ഫാത്തിമ ഉൾപ്പെടെ നാല് വിദ്യാർഥിനികൾക്ക് പരിക്കേറ്റു. ഹിബയുടെ ആരോഗ്യനില വഷളായതായി ബന്ധുക്കൾ ആരോപിച്ചു. നെഞ്ചിലും അടിവയറ്റിലും ഗുരുതര പരിക്കേറ്റ വിദ്യാർഥിനി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സീനിയർ വിദ്യാർഥിനികളെ സ്കൂൾ അധികൃതർ സസ്പെൻ്റ് ചെയ്തു. സ്‌കൂൾ അധികൃതരിൽനിന്നും സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് വിശദാംശങ്ങൾ തേടിയിട്ടുണ്ട്. സ്കൂൾ അധികൃതരും പൊലീസും കർശന നടപടി സ്വീകരിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.

SCROLL FOR NEXT