മരത്തിൽ കയറിയ പെരുമ്പാമ്പ് Source: News Malayalam 24x7
KERALA

മിഷൻ സക്സസ്! എറണാകുളത്ത് മരത്തിൽ കയറിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

മണിക്കൂറുകൾ നീണ്ട ദൗത്യത്തിനൊടുവിലാണ് പാമ്പിനെ പിടികൂടിയത്

Author : ന്യൂസ് ഡെസ്ക്

എറണാകുളം: ഫോർ ഷോർ റോഡിലുള്ള എസ്‌സി-എസ്‌ടി പോസ്റ്റ്‌ മെട്രിക് ഹോസ്സ്റ്റലിലെ മരത്തിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി. മണിക്കൂറുകൾ നീണ്ട ദൗത്യത്തിനൊടുവിലാണ് പാമ്പിനെ പിടികൂടിയത്. ഫോർ ഷോർ റോഡിലുള്ള പോസ്റ്റ്‌ മെട്രിക് ഹോസ്‌റ്റലിലെ മരത്തിലാണ് പെരുമ്പാമ്പ് കയറിയത്. താഴെ വീണപ്പോഴാണ് പെരുമ്പാമ്പിനെ പിടികൂടിയത്.

ഇന്ന് രാവിലെ ഹോസ്റ്റലിലെ വിദ്യാർത്ഥികളാണ് മരത്തിലേക്ക് പെരുമ്പാമ്പ് കയറിപ്പോകുന്നത് കണ്ടത്. മരത്തിലെ കാക്കക്കൂട്ടിൽ നിന്ന് ഇരവിഴുങ്ങിയ ശേഷം മരത്തിൽ തന്നെ പെരുമ്പാമ്പ് നില ഉറപ്പിക്കുകയായിരുന്നു. മരത്തിന്റെ ഏറ്റവും ഉയരത്തിലെ ശിഖരത്തിലായിരുന്നു പാമ്പ് ഇരുന്നത്. വെയിൽ കൂടിയതോടെ പാമ്പ് കുറച്ച് താഴേക്ക് ഇറങ്ങി. ഇതോടെ കാക്കയും പരുന്തും പെരുമ്പാമ്പിന് പിറകെ കൂടി. വഴിയിലൂടെ പോയ യാത്രക്കാർക്കും നഗരത്തിൽ പാമ്പിനെ കണ്ടപ്പോൾ കൗതുകമായി.

പൊലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി എങ്കിലും ഉയരം കൂടുതൽ ആയതിനാൽ മുകളിലേക്ക് കയറാനായിരുന്നില്ല. വിവരമറിഞ്ഞ് കൗൺസിലറും എംഎൽഎയും സ്ഥലത്തെത്തിയിരുന്നു. ഇതിനിടെ വെള്ളമടിച്ച് പാമ്പിനെ താഴേക്ക് ഇറക്കാനും ആലോചനയായി. പാമ്പ് താഴേക്ക് വീണ് പരിക്ക് പറ്റുമോ എന്ന ആശങ്ക മൂലം ഫയർഫോഴ്സ് പിന്മാറുകയായിരുന്നു.

SCROLL FOR NEXT