KERALA

റാസല്‍ ഖൈമ വാഹനാപകടം; മരിച്ചവരില്‍ കാഞ്ഞങ്ങാട് സ്വദേശിയും

കള്ളാര്‍ അട്ടേങ്ങാനത്തെ അഷ്‌റഫിന്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്

Author : ന്യൂസ് ഡെസ്ക്

കാസര്‍ഗോഡ്: യുഎഇയിലെ റാസല്‍ ഖൈമയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ 11 മലയാളികള്‍ ഉള്‍പ്പെടെ 13 പേരാണ് മരണപ്പെട്ടത്. ഇതില്‍ കാഞ്ഞങ്ങാട് കള്ളാര്‍ അട്ടേങ്ങാനത്തെ അഷ്‌റഫി (53) ന്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്.

റാസല്‍ഖൈമയിലെ അല്‍ വതന്‍ സ്ട്രീറ്റില്‍ കഴിഞ്ഞദിവസമാണ് ബസിന് പിറകില്‍ ട്രക്ക് ഇടിച്ചുകയറി അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട ബസ് മലയാളിയുടെ ഉടമസ്ഥതയിലുള്ളതാണെന്നാണ് വിവരം.

ഒമാനില്‍ പോയി വിസ പുതുക്കി മടങ്ങുകയായിരുന്നവരാണ് ബസിലുണ്ടായിരുന്നത്. അപകടസമയത്ത് ബസില്‍ 41 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവരിലും നിരവധി മലയാളികളുണ്ട്. 26 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ 12 പേര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയശേഷം ആശുപത്രിയില്‍നിന്ന് വിട്ടയച്ചു.

SCROLL FOR NEXT