എറണാകുളത്ത് മൊബൈൽ നമ്പർ നൽകാത്തത്തിന് യുവതിക്ക് നേരെ ഏഴംഗ സംഘത്തിൻ്റെ ആക്രമണം. കൊല്ലം സ്വദേശിയായ യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. കലൂർ കൈപ്പള്ളിയിൽ ആണ് സംഭവം. തടയാൻ എത്തിയ യുവതിയുടെ സുഹൃത്തുക്കളെയും ഏഴംഗ സംഘം മർദിച്ചു.
കഴിഞ്ഞദിവസമാണ് സംഭവമുണ്ടായത്. യുവതി സുഹൃത്തുക്കളോടൊപ്പം സഞ്ചരിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. ഏഴംഗ സംഘത്തിലെ ഒരാൾ യുവതിയുടെ മൊബൈൽ നമ്പർ ആവശ്യപ്പെടുകയായിരുന്നു. ഇതിനെ സുഹൃത്തുക്കൾ ചോദ്യം ചെയ്തതോടെയാണ് സംഘർഷമുണ്ടായത്.
ആക്രമണത്തിൽ യുവതിയുടെ കൈവിരൽ ഒടിഞ്ഞിട്ടുണ്ട്. സുഹൃത്തുക്കൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. യുവതിയുടെ പരാതിയിൽ പാലാരിവട്ടം പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.