ഉമർ ഷരീഫ് 
KERALA

EXCLUSIVE | ലഹരിക്കടത്ത് സംഘത്തിന്റെ ചതി? മലയാളി ഉള്‍പ്പെടെ എട്ട് ഇന്ത്യക്കാര്‍ സൗദി ജയിലില്‍; വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍

ജിദ്ദ വിമാനത്താവളത്തിൽ വച്ച് ലഹരി മരുന്നുകളുമായി പിടിയിലായ എട്ടംഗ സംഘം രണ്ടുമാസമായി ജയിലിൽ ആണ്

Author : ന്യൂസ് ഡെസ്ക്

തൃശൂർ: ലഹരികടത്ത് സംഘം ചതിയിൽപ്പെടുത്തി മലയാളി അടക്കമുള്ളവരെ മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചെന്ന് പരാതി. കൊച്ചന്നൂർ സ്വദേശി ഉമർ ഷരീഫും പശ്ചിമബംഗാൾ സ്വദേശികളും ആണ് സൗദിയിൽ ജയിലിൽ കഴിയുന്നത്. ജിദ്ദ വിമാനത്താവളത്തിൽ വച്ച് ലഹരി മരുന്നുകളുമായി പിടിയിലായ എട്ടംഗ സംഘം രണ്ടുമാസമായി ജയിലിൽ ആണ്.

കനത്ത പിഴ ചുമത്തുന്നതിനൊപ്പം പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചതോടെ ഇരകളാക്കപ്പെട്ടവരുടെ ബന്ധുക്കൾ ആശങ്കയിലാണ്. പലസ്തീനിലെയും സുഡാനിലെയും കുട്ടികൾക്കുള്ള മധുര പലഹാരങ്ങൾ എന്ന പേരിലാണ് ലഹരിമരുന്ന് കൊടുത്തയച്ചതെന്നും കൊച്ചന്നൂർ സ്വദേശി ആഷിക് തങ്ങൾ, മലപ്പുറം സ്വദേശി അലി എന്നിവരാണ് ലഹരി കടത്തിന് പിന്നിൽ എന്ന് ഷെരീഫിന്റെ ബന്ധുക്കൾ പറഞ്ഞു.

SCROLL FOR NEXT