തിരുവനന്തപുരം: ചികിത്സ കിട്ടാത്തതിനെ തുടർന്ന് ആദിവാസി യുവാവ് മരിച്ചു. കോട്ടൂർ ആമല ആയിരംകാൽ സ്വദേശി ഇരയിമ്മൻ (38) ആണ് മരിച്ചത്. കിടപ്പ് രോഗിയായിരുന്ന ഇരയിമ്മൻ കഴിച്ച ചില മരുന്നുകളുടെ ഭാഗമായി വായിൽ പുണ്ണ് ഉണ്ടായി. വായിലെ പുണ്ണിന് മരുന്ന് ഇതുവരെ ലഭ്യമാക്കാൻ സാധിച്ചില്ല. ഭക്ഷണം കഴിക്കാതെ ദിവസങ്ങളോളം കിടന്നാണ് ഇരയിമ്മൻ മരിച്ചത്.