പാലക്കാട്: അട്ടപ്പാടി കരുവാര ഉന്നതിയിൽ കളിച്ചു കൊണ്ടിരിക്കെ പാതി പണി കഴിഞ്ഞ വീടിൻ്റെ ഭിത്തി ഇടിഞ്ഞു വീണ് സഹോദരങ്ങളായ കുട്ടികൾക്ക് ദാരുണാന്ത്യം. അജയ് - ദേവി ദമ്പതികളുടെ മക്കളായ ആദി(7) അജ്നേഷ്(4) എന്നിവരാണ് മരിച്ചത്. ഇവരുടെ ബന്ധുവായ മറ്റൊരു കുട്ടിക്കും അഭിനയ(6) പരിക്കേറ്റു.
വർഷങ്ങൾക്ക് മുമ്പ് നിർമാണം പാതി വഴിയിൽ ഉപേക്ഷിച്ച ഭിത്തികളാണ് തകർന്നു വീണത്. കുട്ടികൾ ഇവിടേക്ക് കളിക്കുവാനായി കയറിയതായിരുന്നു.ഗുരുതരമായ പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും സഹോദരങ്ങളായ കുട്ടികൾ അപ്പോഴേക്കും മരിച്ചിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.