KERALA

"വയൽ നികത്തലിനെതിരെ പരാതിപ്പെട്ടു"; മണ്ണ് മാഫിയാ സംഘം ദമ്പതികളെ മർദിച്ചതായി പരാതി

ഈങ്ങാപ്പുഴ സ്വദേശി ഫസലിനും ഭാര്യ ഫാത്തിമത്തു സുഹറക്കുമാണ് മർദനമേറ്റത്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: അനധികൃതമായി വയൽ നികത്തിയതിനെതിരെ പരാതി നൽകിയ യുവാവിനും ഭാര്യക്കും മർദനമേറ്റതായി പരാതി. ഈങ്ങാപ്പുഴ സ്വദേശി ഫസലിനും ഭാര്യ ഫാത്തിമത്തു സുഹറക്കുമാണ് മർദനമേറ്റത്. മൊയ്തീൻ കുട്ടി, മകൻ റഷീദ് എന്നിവർക്കെതിരെയാണ് പരാതി. ഇവർ മണ്ണുമാഫിയ സംഘത്തിൽപ്പെട്ടവരാണെന്നാണ് ആരോപണം.

മൊയ്തീൻ കുട്ടി, മകൻ റഷീദ് എന്നിവർ ചേർന്നാണ് മർദിച്ചതെന്നും തടയാൻ ശ്രമിച്ച ഭാര്യയെയും മർദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. പരിക്കേറ്റ ഇരുവരും താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വയൽ നികത്തുന്നതിനെതിരെ ഫാസിൽ പരാതി നൽകിയിരുന്നു.

SCROLL FOR NEXT