കോട്ടയം: ഭക്ഷ്യവിഷബാധയെ തുടർന്ന് യുവാവ് മരിച്ചു. കുമരകം ചൂളഭാഗം സ്വദേശി ജ്യോതിഷ് (42) ആണ് മരിച്ചത്. ജ്യോതിഷിന് ഒപ്പം ഉണ്ടായിരുന്ന 5 പേർ ചികിത്സയിലാണ്. മരണവുമായി ബന്ധപ്പെട്ട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ശനിയാഴ്ച ഇവർ പരിപ്പ് ഷാപ്പിൽ നിന്ന് മീൻതല കറിയും കള്ളും കഴിച്ചിരുന്നു. പിന്നാലെയാണ് ശാരീരിക അസ്വസ്ഥത ഉണ്ടായത്. സംഭവത്തെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഷാപ്പിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന തുടങ്ങി
ജ്യോതിഷിൻ്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്യും. ഇതിന് ശേഷമേ കാരണം വ്യക്തമാകൂ. പരാതിയില്‍ പരിപ്പിലെ ഷാപ്പ് ഉടമക്കെതിരെ പൊലീസ് കേസെടുത്തു.