KERALA

"രാഷ്‌ട്രീയക്കാർ നടത്തുന്ന വർഗീയ പരാമർശങ്ങൾ നാടിന് നല്ലതല്ല"; സജി ചെറിയാനെ വിമർശിച്ച് എസ്‌വൈഎസ് നേതാവ് അബ്‌ദുൾ ഹക്കിം അസ്ഹരി

രാഷ്‌ട്രീയ നേതാക്കൾ അവർക്ക് കിട്ടുന്ന അവസരങ്ങളിൽ അവരുടേതായ ആശയങ്ങൾ മാന്യമായ ഭാഷയിൽ സംസാരിക്കണമെന്നും അബ്‌ദുൾ ഹക്കിം അസ്ഹരി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വിവാദ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാനെ പരോക്ഷമായി വിമർശിച്ച് എസ്‌വൈഎസ് നേതാവ് അബ്ദുൾ ഹക്കിം അസ്ഹരി. രാഷ്‌ട്രീയക്കാർ രാഷ്‌ട്രീയവും വികസനവും നാടിൻ്റെ നന്മയുമാണ് സംസാരിക്കേണ്ടതെന്നും അസ്ഹരി പറഞ്ഞു. രാഷ്‌ട്രീയ നേതാക്കൾ അവർക്ക് കിട്ടുന്ന അവസരങ്ങളിൽ അവരുടേതായ ആശയങ്ങൾ മാന്യമായ ഭാഷയിൽ സംസാരിക്കണം. വർഗീയ പരാമർശങ്ങൾ നാടിന് നല്ലതല്ലെന്നും അബ്ദുൾ ഹക്കിം അസ്ഹരി വ്യക്തമാക്കി.

SCROLL FOR NEXT