KERALA

"രക്ഷപ്പെടുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ല, ജാതിമത ഭേദമില്ലാത്ത മലയാളികളുടെ ഒത്തൊരുമ ഞെട്ടിച്ചു; എല്ലാവര്‍ക്കും നന്ദി"

ന്യൂസ് മലയാളം ലീഡേഴ്സ് മോണിങ്ങിലായിരുന്നു അദ്ദേ​ഹത്തിന്റെ പ്രതികരണം

Author : ന്യൂസ് ഡെസ്ക്

എറണാകുളം: രക്ഷപ്പെടുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ല... എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു... എല്ലാവർക്കും നന്ദിയും കടപ്പാടുമുണ്ടെന്നും സൗദിയിൽ ജയിൽ മോചിതനായ അബ്ദുൽ റഹീം. ജനങ്ങളുടേയും മാധ്യമങ്ങളുടേയും സഹായം കൊണ്ടാണ് ജീവനോടെ തിരിച്ചെത്തിയത്. മലയാളികളുടെ ഒത്തൊരുമയാണ് പ്രകടമായതെന്നും അത് തന്നെ ഞെട്ടിച്ചെന്നും അബ്ദുൽ റഹീം പറഞ്ഞു. പെരുന്നാൾ ദിനത്തിൽ ഉമ്മയെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഇതുവരെയുള്ളതെല്ലാം മറന്ന് ഇനി പുതിയ ജീവിതം തുടങ്ങണമെന്നും അബ്ദുൽ റഹീം പറഞ്ഞു. ന്യൂസ് മലയാളം ലീഡേഴ്സ് മോണിങ്ങിലായിരുന്നു അദ്ദേ​ഹത്തിന്റെ പ്രതികരണം.

"രക്ഷപ്പെടുമെന്ന് ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. എന്നാൽ അതെല്ലാം മാറി, വീട്ടിലെത്തി. ഇവിടെ നടക്കുന്നത് ഒന്നും അറിഞ്ഞിരുന്നില്ല. ഇന്നലെ വന്നപ്പോഴാണ് എല്ലാം അറിഞ്ഞു തുടങ്ങിയത്. ജനങ്ങൾ അത്രയും സഹായിച്ചു. തിരിച്ചെത്തിയ എനിക്ക് പ്രതീക്ഷിക്കാത്ത സ്വീകരണമാണ് കിട്ടിയത്. ജനങ്ങളുടെ ഒത്തൊരുമ ശരിക്കും അത്ഭുതപ്പെടുത്തി. ജാതിയും മതവും നിറവുമില്ലാത്ത മലയാളികളുടെ കൂട്ടുകെട്ട് ശരിക്കും അതിശയപ്പെടുത്തി. പെരുന്നാൾ ദിനത്തിൽ തന്നെ ഉമ്മയേയും കുടുംബത്തേയും കാണാൻ കഴിയുമെന്ന് വിചാരിച്ചിരുന്നില്ല. അന്ന് തന്നെ എല്ലാവരെയും കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്", അബ്ദുൽ റഹീമിന്റെ വാക്കുകൾ.

SCROLL FOR NEXT