രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഗർഭച്ഛിദ്ര പരാതിയിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ. ഡിജിപിയോട് പരാതി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടും. രണ്ട് ആഴ്ച്ചയ്ക്കകം റിപ്പോർട്ട് നൽകണം.
അതേസമയം, യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചുകൊണ്ടുള്ള രാഹുൽ മാങ്കൂട്ടത്തിലിന്റെ നടുക്കുന്ന ഫോൺ സംഭാഷണം പുറത്തുവന്നു. യുവതിക്ക് നേരെ രാഹുൽ നടത്തു്നന കൊടിയ അസഭ്യ വർഷവും ആക്രോശവും ശബ്ദരേഖയിൽ കേൾക്കാം. ഗർഭഛിദ്രം നടത്തിയില്ലെങ്കിൽ അത് തന്റെ ഭാവിയെ ബാധിക്കുമെന്ന് രാഹുൽ യുവതിയോട് പറയുന്നത് ഫോൺ സംഭാഷണത്തിൽ കേൾക്കാം.
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജിക്ക് കെപിസിസിക്കു മേല്‍ സമ്മര്‍ദം കടുപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ദേശീയ നേതൃത്വത്തെ സംഭവത്തിന്റെ ഗൗരവം അറിയിച്ചു. എന്നാൽ, രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിക്കാര്യം പാർട്ടി ആലോചിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞു. ഇക്കാര്യത്തിൽ വ്യക്തിപരമായ അഭിപ്രായങ്ങൾ ഇല്ലെന്നും കെപിസിസി പ്രസിഡൻ്റ് പറഞ്ഞു.