കോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവര്‍ ഇടിഞ്ഞുവീണ് അപകടം. രണ്ടാം നമ്പർ പ്ലാറ്റ് ഫോമിലാണ് പഴയ കെട്ടിടം പൊളിഞ്ഞു വീണത്. ക്ലോക്ക് ടവറിന്റെ മധ്യഭാഗമാണ് ഇടിഞ്ഞു വീണതെന്നാണ് പ്രാഥമിക വിവരം. അപകട സമയത്ത് യാത്രക്കാർ ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ആരും കുടുങ്ങി കിടക്കുന്നില്ലെന്ന് ആർപിഎഫും വ്യക്തമാക്കി.
അപകട സമയം ഒരു തീവണ്ടി ഈ പ്ലാറ്റ്ഫോമിൽ നിര്‍ത്തിയിട്ടിരുന്നു. അതിൽ ആളുകള്‍ ഉണ്ടായിരുന്നില്ല. രണ്ടും മൂന്നും പ്ലാറ്റ്ഫോമുകള്‍ക്കിടയിലാണ് ക്ലോക്ക് ടവര്‍ സ്ഥിതി ചെയ്തിരുന്നത്. മുകളിലെ മേൽക്കൂര ഉള്‍പ്പെടെയാണ് രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് തകര്‍ന്നുവീണിരിക്കുന്നത്. രാവിലെ പതിനൊന്നേകാലോടെയാണ് സംഭവമുണ്ടായത്.