ഡിവൈഎസ്‍പി മധു ബാബു Source: News Malayalam 24x7
KERALA

കസ്റ്റഡി മർദനത്തിൽ ആരോപണവിധേയൻ; ഡിവൈഎസ്‌പി മധു ബാബുവിന് സ്ഥലമാറ്റം

നിരവധി പരാതികളായിരുന്നു ഡിവൈഎസ്‍പി മധു ബാബുവിനെതിരെ ഉയർന്നത്.

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: കസ്റ്റഡി മർദനത്തിൽ ആരോപണവിധേയനായ ഡിവൈഎസ്‌പി മധു ബാബുവിന് സ്ഥലമാറ്റം. ആലപ്പുഴ ജില്ലാ സ്പെഷൽ ബ്രാഞ്ചിലേക്ക് ആണ് സ്ഥലംമാറ്റിയത്. നിരവധി പരാതികളായിരുന്നു ഡിവൈഎസ്‍പി മധു ബാബുവിനെതിരെ ഉയർന്നത്. കോന്നി സിഐ ആയിരുന്ന കാലത്ത് മർദനം ഏറ്റതായി എസ്എഫ്ഐ പത്തനംതിട്ട മുൻ ജില്ലാ പ്രസിഡൻ്റും കള്ളക്കേസുകളിൽ കുടുക്കിയെന്ന ആരോപണവുമായി അഭിഭാഷകനും രംഗത്തെത്തിയിരുന്നു.

കോന്നി സിഐ ആയിരുന്ന സമയത്ത് ഡിവൈഎസ്പി മധുബാബു ക്രൂരമായി മർദിച്ചുവെന്നാണ് എസ്എഫ്‌ഐ പത്തനംതിട്ട മുൻ ജില്ലാ പ്രസിഡൻ്റ് ജയകൃഷ്ണൻ തണ്ണിത്തോടിൻ്റെ പരാതിയിൽ പറഞ്ഞത്. ധുബാബുവിൻ്റെ നേതൃത്വത്തില്‍ പൊലീസുകാർ തന്റെ കാലിൻ്റെ വെള്ള അടിച്ചു പൊട്ടിച്ചുവെന്നും ചെവിയുടെ ഡയഫ്രം തകർത്തുവെന്നും ജയകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അനീഷ് പ്രമാടവും തൊടുപുഴ സ്വദേശി മുരളീധരനും രംഗത്തെത്തിയിരുന്നു. പൊലീസ് സ്റ്റേഷനുള്ളിൽ നേരിട്ടത് അതിക്രൂരമായ പീഡനമാണെന്നാണ് ഡിവൈഎഫ്ഐ നേതാവ് അനീഷ് പ്രമാടത്തിന്റെ പരാതിയിൽ പറയുന്നത്.

തൊടുപുഴ ഡിവൈഎസ്‌പി ആയിരിക്കെ 2022ല്‍ മധുബാബു ക്രൂരമായി മർദിച്ചു എന്നാണ് മുരളീധരന് എന്ന വ്യക്തിയും രംഗത്തെത്തിയിരുന്നു. രാതി നൽകിയിട്ടും ഇടപെടൽ ഉണ്ടായില്ലെന്നും കേസ് ഒത്തുതീർക്കാൻ പലരും ശ്രമം നടത്തിയെന്നും തൊടുപുഴ സ്വദേശി ആരോപിച്ചു. മുരളീധരന് നേരെ മധു അസഭ്യം വർഷം ചൊരിയുന്നതിന്റെയും ഇയാളെ തല്ലുന്നതിൻ്റെയും ശബ്ദരേഖ ന്യൂസ് മലയാളം പുറത്തുവിട്ടിരുന്നു.

മകൾ ആത്മഹത്യ ചെയ്ത കേസ് മധു ബാബു ഒതുക്കി തീർത്തെന്ന് ആരോപിച്ച് മലപ്പുറം സ്വദേശിനി സലീനയും രംഗത്തെത്തിയിരുന്നു. വിവാഹം കഴിഞ്ഞ് നാലാം മാസം ആസിയ ആലപ്പുഴയിലെ ഭർതൃ വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു. മകളുടെ ഭർത്താവിനെതിരെയുള്ള പരാതി ഡിവൈഎസ്‌പി മധുബാബു വലിച്ചെറിഞ്ഞെന്നും ഗൗരവമായി അന്വേഷിച്ചില്ലെന്നും സലീന ആരോപിക്കുന്നു. ഇത്തരത്തിൽ നിരവധി പരാതികളാണ് മധു ബാബുവിനെതിരെ ഉയർന്നുവന്നത്.

SCROLL FOR NEXT