കെ.ജെ. ഷൈൻ, കെ.എം. ഷാജഹാൻ Source: Facebook
KERALA

കെ.ജെ. ഷൈനിന് എതിരായ അപവാദ പ്രചാരണം: പ്രതികളായ കെ.എം. ഷാജഹാനും സി.കെ. ഗോപാലകൃഷ്ണനും ഒളിവിൽ

അധിക്ഷേപ പോസ്റ്റുകളിലെ വിവരങ്ങൾ തേടി മെറ്റയ്ക്ക് വീണ്ടും കത്ത് നൽകിയിരിക്കുകയാണ് എറണാകുളം റൂറൽ സൈബർ പൊലീസ്

Author : ന്യൂസ് ഡെസ്ക്

എറണാകുളം: സിപിഐഎം നേതാവ് കെ.ജെ.ഷൈന് എതിരായ അപവാദ പ്രചാരണക്കേസിൽ പ്രതികൾ ഒളിവിൽ തുടരുന്നു. കെ.എം.ഷാജഹാനെയും സി.കെ.ഗോപാലകൃഷ്ണനെയും കണ്ടെത്താനാകാതെ വലയുകയാണ് പൊലീസ്. കെ.എം. ഷാജഹാന്റെ 'പ്രതിപക്ഷം' യൂട്യൂബ് ചാനലിനെതിരെ ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

അപവാദ പ്രചരണങ്ങൾക്ക് തുടക്കമിട്ട പ്രദേശിക കോൺഗ്രസ് നേതാവ് സി.കെ. ഗോപാലകൃഷ്ണൻ ഒളിവിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം ഗോപാലകൃഷ്ണൻ്റെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

അതേസമയം അധിക്ഷേപ പോസ്റ്റുകളിലെ വിവരങ്ങൾ തേടി മെറ്റയ്ക്ക് വീണ്ടും കത്ത് നൽകിയിരിക്കുകയാണ് എറണാകുളം റൂറൽ സൈബർ പൊലീസ്. അധിക്ഷേപ പോസ്റ്റുകളിലെ വിവരങ്ങൾ തേടിയാണ് പൊലീസ് വീണ്ടും മെറ്റയ്ക്ക് കത്തയച്ചിരിക്കുന്നത്. വെള്ളിയാഴ്ച തന്നെ പൊലീസ് മെറ്റയിൽ നിന്ന് വിശദാംശങ്ങൾ തേടിയിരുന്നു. ഇതിന് പുറമെയാണ് വീണ്ടും കത്തയച്ചിരിക്കുന്നത്. അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ, സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പ്രചരണം പൊലീസ് തടഞ്ഞിരുന്നു.

SCROLL FOR NEXT