വയനാട് യൂത്ത് കോൺഗ്രസിൽ വീണ്ടും നടപടി Source: News Malayalam 24x7
KERALA

വയനാട് യൂത്ത് കോൺഗ്രസിൽ വീണ്ടും നടപടി; ജില്ലാ ജനറൽ സെക്രട്ടറി ജിബിൻ മാമ്പള്ളിക്ക് സസ്പെൻഷൻ

ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് പിരിവ് നടത്തിയെന്ന് ആരോപിച്ച് വ്യാജരേഖ ഉണ്ടാക്കിയതിനാണ് ഇയാൾക്കെതിരെ സംസ്ഥാന നേതൃത്വം നടപടിയെടുത്തത്.

Author : ന്യൂസ് ഡെസ്ക്

വയനാട്: യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിബിൻ മാമ്പള്ളിയെ സസ്പെൻഡ് ചെയ്തു. ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് പിരിവ് നടത്തിയെന്ന് ആരോപിച്ച് വ്യാജരേഖ ഉണ്ടാക്കിയതിനാണ് ഇയാൾക്കെതിരെ സംസ്ഥാന നേതൃത്വം നടപടിയെടുത്തത്.

പിരിവ് നടത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും യൂത്ത് കോൺഗ്രസിൽ വരുംദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടി ഉണ്ടാകുമെന്നുമാണ് ലഭ്യമാകുന്ന വിവരം.

SCROLL FOR NEXT