KERALA

"കുട്ടിക്കാലത്ത് മുതലയെ പിടിച്ചിട്ടുണ്ടെന്ന് പറഞ്ഞ മോദിക്ക് ഇപ്പോൾ പാറ്റകളെ പേടി": ആഞ്ഞടിച്ച് പ്രകാശ് രാജ്

"ഇതിൽ നാം തളരില്ല. നമ്മൾ ഈ രാജ്യത്തെ വീണ്ടെടുക്കും.മോദിയോടും, അമിത് ഷായോടും ബിജെപിയോടും പറയണം. നിങ്ങളാണ് യഥാർത്ഥ രാജ്യദ്രോഹികൾ" എന്നും നടൻ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം; ഗ്യാനേഷ് കുമാറിനെതിരായി പ്രതിഷേധത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന മോദി സർക്കാരിനെ വിമർശിച്ച് നടൻ പ്രകാശ് രാജ്. തിരുവനന്തപുരം മാനവീയം വീഥിയിൽ സങ്കടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയാണ് അദ്ദേഹം. മോദി അമിത് ഷായും ഭയത്തിലാണ്. അഭിജിത്ത് ദീപ്കെയും നേഹ ബോറയെയും ഇന്ന് കസ്റ്റഡിയിലെടുത്തു. മിസ്റ്റർ മോഡി "നിങ്ങൾ പട്ടാളത്തെ അയക്കു "നമ്മൾ പ്രതിഷേധം തുടരും. നേതാക്കൾ നയിക്കുന്ന പ്രക്ഷോഭം അല്ല ഇത്,യുവാക്കളാണ് നയിക്കുന്നത്" പ്രകാശ്രാജ് പറഞ്ഞു. കുട്ടിക്കാലത്ത് മുതലയെ പിടിച്ചിട്ടുണ്ടെന്നാണ് മോദി പറഞ്ഞത്, ആ മോദിക്ക് ഇപ്പോൾ പാറ്റകളെ പേടിയാണെന്നും അദ്ദേഹം പരിഹസിച്ചു.

ജനാധിപത്യത്തെ കൊല്ലാനാണ് മോദി ശ്രമിക്കുന്നത് ഭരണഘടനയെ ഇല്ലാതാക്കാനുള്ള ശ്രമമാണ്. "ജന്തർ മന്തറിൽ പ്രതിഷേധം നിങ്ങൾ വിലക്കി. ഇവിടെ ജന്തർ മന്തർ രൂപപെട്ടിരിക്കുന്നു. രാജ്യം മാത്രമല്ല, വിദേശികളും സമരത്തെ നോക്കികാണുന്നു. സ്ത്രീപീഡകർക്ക് നിങ്ങൾ ജാമ്യം നൽകുന്നു. യുവാക്കളെ നിങ്ങൾ ജയിലിൽ അടയ്ക്കുന്നു. നദിയെ തടഞ്ഞു നിർത്താൻ സാധിക്കുമോ..?

എനിക്ക് മുന്നിൽ നിൽക്കുന്നത് ഒരു നദിയാണ്, സ്വാതന്ത്രസമര പോരാട്ടത്തിൽ യാതൊരു ബന്ധവുമില്ലാത്ത ആർഎസ്എസും ബിജെപിയുമാണ് വന്ദേമാതരത്തിനായി വാദിക്കുന്നത്" പ്രകാശ് രാജ് വിമർശിച്ചു. നരേന്ദ്രമോദിയുടെ 'ഫ്രണ്ട്‌സ് റീൽ' പരാമർശിച്ച പ്രകാശ് രാജ് മോദി റീൽസ് കിങ് ആണെന്ന് പരിഹസിച്ചു.ഈ സമരം രാജ്യം മുഴുവൻ അലയടിക്കും. ഇതിൽ നാം തളരില്ല. നമ്മൾ ഈ രാജ്യത്തെ വീണ്ടെടുക്കും.മോദിയോടും, അമിത് ഷായോടും ബിജെപിയോടും പറയണം. നിങ്ങളാണ് യഥാർത്ഥ രാജ്യദ്രോഹികൾ എന്നും നടൻ പറഞ്ഞു.

അതേ സമയം ഡൽഹി പൊലീസിൻ്റെ നിരോധനാജ്ഞ ലംഘിച്ച് സിജെപി നടത്തിയ തിരംഗ മാർച്ചിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഇടത് സംഘടനകളും എഎപിയും തെരുവിൽ ഇറങ്ങി. ദേശീയപതാക ഏന്തിയ ചെറുസംഘങ്ങൾ പ്രതിഷേധ പ്രവാഹമായി സമരമുഖത്തേക്ക് എത്തിയതോടെ കൂറ്റൻ റാലിയായി മാറി. പ്രതിഷേധത്തിന് വീട്ടിൽ നിന്ന് ഇറങ്ങിയ ഉടൻ അഭിജിത് ദീപ്കെയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മണ്ഡി ഹൗസിലേക്ക് ഐസ നടത്തിയ മിന്നൽ പ്രതിഷേധത്തിനിടെ നേഹ ബോറയെ പൊലീസ് വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തു.

SCROLL FOR NEXT