KERALA

കണ്ടനാടിനെ ഒരു ഇസ്രയേല്‍ ആക്കിമാറ്റണം; ഇന്നത്തെ അവരുടെ അവസ്ഥ കണ്ടു പഠിക്കേണ്ടതാണ്: ശ്രീനിവാസന്‍

"ബഹിരാകാശ വിഷയങ്ങളിലടക്കം ഒരുപാട് കാര്യങ്ങളില്‍ വിപ്ലവം സൃഷ്ടിച്ചിട്ടുള്ളത് ജൂതന്മാരാണ്. ബഹിരാകാശ കാര്യങ്ങളില്‍ വരെ ഇസ്രയേല്‍ മുന്നിട്ടു നില്‍ക്കുന്നുണ്ട്"

Author : ന്യൂസ് ഡെസ്ക്

മീന്‍ വളര്‍ത്തലില്‍ ഇസ്രയേലിന് പല സംവിധാനങ്ങളുമുണ്ടെന്ന് നടന്‍ ശ്രീനിവാസന്‍. താന്‍ കൃഷി ചെയ്യുന്ന കണ്ടനാടിനെ ഒരു ഇസ്രയേലാക്കി മാറ്റണമെന്നും ശ്രീനിവാസന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭക്ഷണം നല്‍കിയല്ല, വെറും വെള്ളം ഉപയോഗിച്ച് മത്സ്യകൃഷി നടത്താമെന്ന് അവര്‍ക്ക് അറിയാമെന്നും ശ്രീനിവാസന്‍ പറഞ്ഞു.

ഒരുപാട് കാര്യങ്ങളില്‍ വരെ വിപ്ലവം സൃഷ്ടിച്ചിട്ടുള്ളത് ജൂതന്മാരാണ്. ബഹിരാകാശ കാര്യങ്ങളില്‍ വരെ ഇസ്രയേല്‍ മുന്നിട്ടു നില്‍ക്കുന്നുണ്ട്. അതുപോലെ തന്നെ ഇസ്രയേലിന്റെ ഇന്നത്തെ അവസ്ഥ പഠിക്കുക തന്നെ വേണമെന്നും കണ്ടനാടിനെ ഇസ്രയേലാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

'മീന്‍ വളര്‍ത്തല്‍ കാര്യത്തില്‍ നമ്മള്‍ ഇന്നുവരെ കേള്‍ക്കാത്ത പല പ്രത്യേകതകളും ഇസ്രയേലിന് ഉണ്ട്. വെള്ളം ഉപയോഗിച്ച് എങ്ങനെ കൂടുതല്‍ മീനുകളെ ഉത്പാദിപ്പിക്കാം എന്ന് അവര്‍ പഠിക്കുന്നു. അത് ഭക്ഷണം നല്‍കിയല്ല, വെറും വെള്ളം ഉപയോഗിച്ച് മീന്‍ വളര്‍ത്തല്‍ എങ്ങനെ സമ്പന്നമാക്കാം എന്നൊക്കെ പഠിക്കുന്ന തന്ത്രങ്ങള്‍ അവര്‍ക്കുണ്ട്. ഒരുപാട് കാര്യങ്ങളില്‍, ബഹിരാകാശ കാര്യങ്ങളില്‍ വരെ വിപ്ലവം സൃഷ്ടിച്ചിട്ടുള്ളത് ജൂതന്മാരാണ്. അതുപോലെ തന്നെ ഇസ്രയേലിന്റെ ഇന്നത്തെ അവസ്ഥ പഠിക്കുക തന്നെ വേണം. കണ്ടനാടിനെ ഒരു ഇസ്രയേലാക്കി നമുക്ക് മാറ്റണം,' ശ്രീനിവാസന്‍ പറഞ്ഞു.

എറണാകുളം കണ്ടനാട് പുന്നച്ചാല്‍ പാടത്താണ് ശ്രീനിവാസന്‍ തന്റെ ജൈവ കൃഷി നടത്തിയിരുന്നത്. ഇത്തവണ ശ്രീനിവാസന് പകരം ധ്യാന്‍ ശ്രീനിവാസനാണ് കൃഷിയിറക്കിയിരിക്കുന്നത്. ശ്രീനിവാസനോടൊപ്പം കൃഷിയിറക്കാന്‍ ഒപ്പമുണ്ടായിരുന്ന മനു ഫിലിപ്പ് തുകലന്‍ ഇത്തവണ ധ്യാനിനൊപ്പവുമുണ്ട്. 80 ഏക്കറിലാണ് കൃഷിയിറക്കിയിരിക്കുന്നത്.

80 ഏക്കറിലാണ് ഇപ്പോള്‍ കൃഷി ചെയ്യുന്നത്. ഉമ എന്ന വിത്താണ് വിതയ്ക്കുന്നത്. 150 ദിവസം കഴിഞ്ഞാകും അടുത്ത സ്റ്റേജ്് എന്നും ധ്യാന്‍ പറഞ്ഞിരുന്നു. തിയറിയേ അറിയൂ. പ്രാക്ടിക്കലി ചെയ്യുന്നത് കൂടെയുള്ളവരാണ്. മണികണ്ഠന്‍ ആചാരി ചിലപ്പോള്‍ ഒന്നൊന്നര ഏക്കറില്‍ ഇന്‍വെസ്റ്റ് ചെയ്തേക്കും. സാമ്പത്തിക നേട്ടം നോക്കിയല്ല ചെയ്യുന്നത്. അച്ഛന്‍ ഒന്നും പറഞ്ഞില്ല. സാധാരണ പരാജയം ആണല്ലോ, കൃഷിയിലെങ്കിലും ഒന്ന് വിജയിച്ച് കാണണമെന്നും അദ്ദേഹം പറഞ്ഞു.

SCROLL FOR NEXT