Source: News Malayalam 24x7
KERALA

ദിലീപ് കുറ്റക്കാരനല്ലെന്ന് തന്നെ അന്നും ഇന്നും വിശ്വാസം, കോടതിവിധിയിൽ വ്യക്തിപരമായി സന്തോഷം: അമ്മ വൈസ് പ്രസിഡൻ്റ് ലക്ഷ്മിപ്രിയ

നടിയെ ആക്രമിച്ച കേസിലെ അന്തിമ വിധി...

ന്യൂസ് ഡെസ്ക്

നടിയെ ആക്രമിച്ച കേസിലെ അന്തിമ വിധി കേൾക്കാൻ നിമിഷങ്ങളെണ്ണി കേരളം. നിർണായക വിധി പറയുക എറണാകുളം സെഷൻസ് ജഡ്ജി ഹണി എം. വർഗീസ്. നാടിനെ ഞെട്ടിച്ച കേസിൽ നടൻ ദിലീപ് അടക്കം പത്ത് പ്രതികൾ.

വിധി കേൾക്കാൻ കോടതിയിലേക്ക് പുറപ്പെട്ട് എട്ടാം പ്രതി ദിലീപ്

അതിജീവിത വിധി കേൾക്കാൻ കോടതിയിൽ എത്തില്ല. തൃശൂരിലെ വീട്ടിൽ തുടരും

കോടതി നടപടികൾ തുടങ്ങുന്നത് 11 മണിക്ക്. പത്ത് പ്രതികളും കോടതിയിൽ നേരിട്ട് ഹാജരാകും

ദിലീപ് അഭിഭാഷകൻ അഡ്വ. ഫിലിപ്പ് ടി. വർഗീസിൻ്റെ ഓഫീസിൽ

ക്രൂരത നടന്നത് 2017 ഫെബ്രുവരി 17ന്

സമൂഹ മനസാക്ഷിയെ നടുക്കിയ ക്രൂരത നടന്നത് 2017 ഫെബ്രുവരി 17ന്. ഷൂട്ടിംഗിന് ശേഷം തൃശൂരിൽ നിന്ന് മടങ്ങിയ നടിയെ ആക്രമിച്ചത് അങ്കമാലിക്ക് സമീപം അത്താണിയിൽ. അതിജീവിതയെ ഓടുന്ന വാഹനത്തിൽ അതിക്രമത്തിനിരയാക്കി വീഡിയോ പകർത്തി. ദിലീപ് നൽകിയ ക്വട്ടേഷനെന്ന് പൊലീസ് കണ്ടെത്തൽ. എട്ടാം പ്രതിയായ നടൻ അഴിക്കുള്ളിലായത് 85 ദിവസം.

കേസിൽ പത്ത് പ്രതികൾ

- ഒന്നാം പ്രതി - പൾസർ സുനി എന്ന എൻ.എസ്. സുനിൽ കുമാർ

കൃത്യം നിര്‍വ്വഹിച്ച ക്രിമിനൽ സംഘത്തിൻ്റെ തലവൻ. നിരവധി ക്രിമിനൽ കേസുകളിൽ മുമ്പും പ്രതി. സിനിമാ രംഗത്ത് നിരവധി പ്രമുഖരുടെ ഡ്രൈവറായി പ്രവർത്തിച്ചു. പൾസർ ബൈക്കുകൾ സ്ഥിരം മോഷ്ടിക്കുന്നതുകൊണ്ട് 'പൾസർ സുനി' ആയി

- രണ്ടാം പ്രതി - മാർട്ടിൻ ആൻ്റണി

അതിജീവിതയായ നടിയുടെ വാഹനമോടിച്ച ഡ്രൈവർ. ക്വട്ടേഷൻ സംഘത്തിന് കൃത്യം നിർവഹിക്കാനുള്ള ഒത്താശ നൽകി.

- മൂന്നാം പ്രതി - തമ്മനം മണി എന്ന ബി.മണികണ്ഠൻ

ഒന്നാം പ്രതി പൾസർ സുനിയുടെ സുഹൃത്ത്, സ്ഥിരം കുറ്റവാളി. നടിയെ ആക്രമിച്ച കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തു.

- നാലാം പ്രതി - വി.പി. വിജീഷ്

കൊച്ചിയിലെ ക്വട്ടേഷൻ ഗുണ്ട, ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തു. പൾസർ സുനിയോടൊപ്പം അറസ്റ്റിലായി.

- അഞ്ചാം പ്രതി - വടിവാൾ സലിം എന്ന എച്ച്. സലിം

ക്വട്ടേഷൻ ഗുണ്ട, ഗൂഢാലോചനയിലും ആക്രമണത്തിലും പങ്കാളി

- ആറാം പ്രതി - പ്രദീപ്

കുറ്റകൃത്യം നടന്ന ടെമ്പോ ട്രാവലറിൽ ഇടയ്ക്ക് വന്നു കയറി. ഗൂഢാലോചനയിലും ആക്രമണത്തിലും പങ്കാളി.

- ഏഴാം പ്രതി - ചാർലി തോമസ്

പ്രതികളെ കോയമ്പത്തൂരിൽ ഒളിവിൽ കഴിയാൻ സഹായിച്ചു.

- എട്ടാം പ്രതി - ദിലീപ് എന്ന പി. ഗോപാലകൃഷ്ണൻ

അതിജീവിതയ്ക്കെതിരെ ക്വട്ടേഷൻ നൽകിയ പ്രധാന സൂത്രധാരൻ. കൃത്യം നടത്താൻ ഗൂഢാലോചന നടത്തി, പ്രതികൾക്ക് പ്രതിഫലം നൽകി.

- ഒൻപതാം പ്രതി - മേസ്തിരി സനിൽ എന്ന സനിൽ കുമാർ

പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചു. ഒളിവിലിരിക്കെ നാദിർഷയുമായും അപ്പുണ്ണിയുമായും സംസാരിക്കാൻ സഹായം നൽകി.

- പത്താം പ്രതി - ശരത്. ജി. നായർ

ദിലീപിൻ്റെ സുഹൃത്തും ഹോട്ടൽ വ്യവസായിയും. തെളിവ് നശിപ്പിക്കാൻ സഹായിച്ചു.

പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വി. അജകുമാർ കോടതിയിലെത്തി

ദിലീപ് അഭിഭാഷകൻ്റെ ഓഫീസിൽ നിന്ന് പുറത്തേക്കിറങ്ങി

പ്രതികരിക്കാതെ ദിലീപ്

എട്ടാം പ്രതി ദിലീപ് കോടതിയിലേക്ക്

ദിലീപ് കോടതിയിലെത്തി

#അവൾക്കൊപ്പം; പോസ്റ്റ് പങ്കുവച്ച് മന്ത്രി വി. ശിവൻകുട്ടി

കോടതി നടപടികൾ തുടങ്ങി

കേസ് വിളിച്ചു, പ്രതികൾ പ്രതിക്കൂട്ടിൽ 

കുറ്റപത്രം കോടതിയെ വായിച്ച് കേൾപ്പിക്കുന്നു

കേസിൽ ആദ്യ ആറ് പ്രതികൾ കുറ്റക്കാർ

പൾസർ സുനി എന്ന എൻ.എസ്. സുനിൽ കുമാർ, മാർട്ടിൻ ആൻ്റണി, തമ്മനം മണി എന്ന ബി.മണികണ്ഠൻ, വി.പി. വിജീഷ്, വടിവാൾ സലിം എന്ന എച്ച്. സലിം, പ്രദീപ് എന്നിവർ കേസിൽ കുറ്റക്കാർ. ഒന്ന് മുതൽ ആറ് പ്രതികളുടെ ഗൂഢാലോചന / തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ കുറ്റങ്ങൾ തെളിയിക്കപ്പെട്ടു

ദിലീപ് കേസിൽ കുറ്റവിമുക്തൻ

എട്ടാം പ്രതി ദിലീപിനെതിരായ തെളിവ് നശിപ്പിക്കല്‍ / ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനാക്കുറ്റം നിലനിൽക്കില്ല. ദിലീപ് കേസിൽ കുറ്റവിമുക്തൻ.

കേസിൽ ശിക്ഷാവിധിയിൽ വാദം ഈ മാസം 12ന്

കേസിൽ ഏഴ് മുതലുള്ള പ്രതികളെ വെറുതെ വിട്ടു

ചാര്‍ലി തോമസ്, ദിലീപ് എന്ന പി.ഗോപാലകൃഷ്ണന്‍, മേസ്തിരി സനില്‍ എന്ന സനില്‍ കുമാര്‍, ശരത് ജി. നായര്‍ എന്നിവരെ കോടതി വെറുതെ വിട്ടു.

കോടതി പരിസരത്ത് ലഡുവിതരണം. പരിസരത്ത് തടിച്ചുകൂടി ആർപ്പുവിളിച്ച് ദിലീപ് ആരാധകർ. 

ഗൂഢാലോചന വെല്ലുവിളിയാണ്, ഇത് അന്തിമവിധി അല്ല മേൽക്കോടതികൾ ഉണ്ട് - ബി. സന്ധ്യ, അന്വേഷണ ഉദ്യോഗസ്ഥ

മുഖ്യപ്രതിയെ കൂട്ടുപിടിച്ച് പൊലീസ് സംഘം മെനഞ്ഞെടുത്ത കള്ളക്കഥ - ദിലീപ്

പൊലീസ് സംഘം കള്ളക്കഥ മെനഞ്ഞെന്ന് ദിലീപ് മാധ്യമങ്ങളോട്. തൻ്റെ ജീവിതവും കരിയറും നശിപ്പിക്കാൻ ശ്രമിച്ചു. തന്നെ പ്രതിയാക്കാനാണ് എല്ലാവരും ശ്രമിച്ചത്. എനിക്ക് വേണ്ടി പ്രാർഥിച്ചവരോട് നന്ദി പറയുന്നു. കോടിക്കണക്കിന് ആളുകൾ ഒൻപത് വർഷക്കാലം തനിക്ക് വേണ്ടി പ്രാർഥിച്ചു. ഒൻപത് വർഷം അഭിഭാഷകർ തനിക്ക് വേണ്ടി ശ്രമിച്ചു. അഭിഭാഷകൻ രാമൻ പിള്ള അടക്കമുള്ളവർക്ക് നന്ദിയെന്നും ദിലീപ്.

"അധികാരവും പണവും ഉള്ളവർക്ക് ഈ നാട്ടിൽ എന്തു നടക്കും"- കെ.കെ. രമ

അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെന്നും ഗൂഢാലോചന നടത്തിയവയർക്കെതിരെ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും കെ.കെ. രമ. ഗൂഢാലോചന നടത്തിയതിന്റെ നിരവധി തെളിവുകൾ ഉണ്ടായിട്ടും കോടതിവിധി നിരാശാജനകം. അധികാരവും പണവും ഉള്ളവർക്ക് ഈ നാട്ടിൽ എന്തു നടക്കുമെന്നും കെ.കെ. രമ.

#അവൾക്കൊപ്പം; പോസ്റ്റ് പങ്കുവച്ച് നടിമാർ

നടിമാരായ രമ്യ നമ്പീശൻ, റിമാ കല്ലിങ്കൽ എന്നിവർ അവൾക്കൊപ്പമെന്ന് പോസ്റ്റ് പങ്കുവച്ചു

#അവൾക്കൊപ്പം; സ്റ്റോറി പങ്കുവച്ച് പാർവതി തിരുവോത്ത്

മഞ്ജു വാര്യർക്കെതിരെ ദിലീപ്

വിധിക്ക് ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ തന്നെ മഞ്ജു വാര്യര്‍ക്കെതിരെ ദിലീപ്. ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു പറഞ്ഞതിന് പിന്നാലെയാണ് തനിക്കെതിരെ കാര്യങ്ങള്‍ വന്നത്. ദൈവത്തിന് നന്ദി എന്ന ആദ്യവാചകത്തിന് പിന്നാലെ രണ്ടാം വാചകത്തില്‍ തന്നെ മഞ്ജുവിനെതിരെ ദിലീപ് പ്രതികരിച്ചു.

ഉടൻ പ്രതികരിക്കാൻ ഇല്ലെന്ന് അതിജീവിത

ദൈവത്തിന് നന്ദി; ദിലീപിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് നാദിർഷ

ബി. സന്ധ്യ ക്രിമിനലാണെന്ന അഭിപ്രായം എനിക്കില്ല - എ.കെ. ബാലൻ

അന്വേഷണസംഘം ക്രിമിനലാണെന്ന ദിലീപിൻ്റെ പരാമർശം ഗുരുതര ആരോപണമെന്ന് എ.കെ. ബാലൻ. ബി. സന്ധ്യ ക്രിമിനലാണെന്ന അഭിപ്രായം തനിക്കില്ല. ഇക്കാര്യത്തെ കുറിച്ച് പറയേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്. അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ആരും ശ്രമിച്ചിട്ടില്ലെന്നും എ.കെ. ബാലൻ.

സർക്കാർ അതിജീവിതയ്ക്ക് ഒപ്പം - എം.വി. ഗോവിന്ദൻ

കോടതി വിധിയെ മാനിക്കുന്നുവെന്ന് താരസംഘടന 'അമ്മ'

"എന്ത് നീതി? ഇപ്പോൾ നമ്മൾ കാണുന്നത് ശ്രദ്ധാപൂർവം മെനഞ്ഞ ഒരു തിരക്കഥ നിഷ്ഠൂരമായി ചുരുളഴിയുന്നതാണ്" ; പാർവതി തിരുവോത്ത്

#അവൾക്കൊപ്പം; സയനോര ഫിലിപ്പ്

സർക്കാർ അതിജീവിതയ്ക്ക് ഒപ്പം, വിധി പഠിച്ച ശേഷം പ്രതികരിക്കാം: മന്ത്രി സജി ചെറിയാൻ

അതിജീവിതയുടെ പോരാട്ടത്തിൽ സർക്കാർ അവർക്കൊപ്പം ഉണ്ടാകും: മന്ത്രി വി. ശിവൻകുട്ടി

അതിജീവിതയുടെ പോരാട്ടത്തിൽ സർക്കാർ അവർക്കൊപ്പം ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി. എല്ലാവിധ പിന്തുണയും അതിജീവിതയ്ക്ക് ഗവൺമെൻറ് നൽകും. അതീവ ഗൗരവത്തോടെയാണ് വിഷയത്തെ മുഖ്യമന്ത്രിയും സർക്കാരും കണ്ടിരുന്നത്. വിധിയുടെ പൂർണരൂപം വന്നതിനുശേഷം ആലോചിച്ചു തീരുമാനമെടുക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി.

അവസാനത്തെ കോടതിയല്ല, സർക്കാർ  അതിജീവിതയ്‌ക്കൊപ്പം: എം.വി. ജയരാജൻ

സത്യമേവ ജയതേ; രാഹുൽ ഈശ്വറിന് വേണ്ടി പോസ്റ്റ് പങ്കുവച്ച് ദീപാ രാഹുൽ ഈശ്വർ

രാഹുൽ ഈശ്വറിന് വേണ്ടി ദിലീപിനെ പിന്തുണച്ച പോസ്റ്റ് പങ്കുവച്ച് ഭാര്യ ദീപാ രാഹുൽ ഈശ്വർ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വർ ജയിലിലായതിനാലാണ് ദീപ പോസ്റ്റ് പങ്കുവച്ചത്.

ദിലീപിൻ്റെ ഫെഫ്ക അംഗത്വം സംബന്ധിച്ച് ഡയറക്ടേഴ്സ് യൂണിയനോട് ആലോചിക്കും: ബി. ഉണ്ണികൃഷ്ണൻ

ഞാൻ എന്നും അതിജീവിതയ്ക്കൊപ്പം, ഒന്ന് മുതൽ ആറ് വരെ പ്രതികൾ കുറ്റക്കാർ എന്ന് തെളിഞ്ഞതിൽ സന്തോഷം: ഉമാ തോമസ് എംഎൽഎ

കേസിലെ പ്രതികളെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം വിയ്യൂർ ജയിലിലേക്ക് മാറ്റും

"ഏറ്റവും വലിയ നീതിനിഷേധം നീതി നടപ്പാക്കിയെന്ന നാട്യമാണ്"; വിധിക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ഒന്നാം പരാതിക്കാരിയുടെ സാമൂഹ്യമാധ്യമ സ്റ്റാറ്റസ്

ദിലീപിനെതിരായ ഗൂഢാലോചനയിൽ ബി. സന്ധ്യ ഐപിഎസിന് പങ്ക്: അഡ്വ. രാമൻ പിള്ള

ദിലീപിനെതിരായ ഗൂഢാലോചനയിൽ ബി. സന്ധ്യ ഐപിഎസിന് പങ്കെന്ന് അഡ്വ. രാമൻ പിള്ള. ബാലചന്ദ്രകുമാറിനെ ഇറക്കിയത് ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗം. കേസിനൊപ്പം നിലകൊണ്ടത് കള്ളത്തെളിവുകൾ എന്ന് ബോധ്യമുള്ളത് കൊണ്ടെന്നും അഡ്വ. രാമൻ പിള്ള.

കോടതി വിധി തൃപ്തികരമല്ല, ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല:  സണ്ണി ജോസഫ്

സർക്കാർ അതിജീവിതയ്‌ക്കൊപ്പം, വിധിക്കെതിരെ സർക്കാർ അപ്പീൽ പോകും - മന്ത്രി പി. രാജീവ് 

'കോടതിയിൽ മൊഴി കൊടുക്കുന്ന സമയത്ത് തന്നെ ഉള്ളിൽ നിന്ന് പരിഹസിച്ചു, പറഞ്ഞത് പലതും ഗൗരവത്തോടെ എടുത്തില്ല'; കേസിലെ സാക്ഷി ജിന്‍സണ്‍

വിധിക്കെതിരെ സർക്കാർ അപ്പീൽ പോകും - മന്ത്രി വി. ശിവൻകുട്ടി

വിധിക്ക് ശേഷം ആലുവയിലെ വീട്ടിൽ തിരിച്ചെത്തി ദിലീപ്

വിധിക്ക് പിന്നാലെ അമ്മ ഓഫീസിൽ അടിയന്തര എക്സിക്യുട്ടീവ് യോഗം

പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകുന്നു.

"ദിലീപ് കുറ്റക്കാരൻ അല്ലെന്ന് വിശ്വാസം,  അതിനർത്ഥം ഇരയ്ക്കൊപ്പം അല്ലെന്നല്ല": ലക്ഷ്മിപ്രിയ

കോടതി വിധിയിൽ വ്യക്തിപരമായി സന്തോഷമെന്ന് അമ്മ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ. ദിലീപ് കുറ്റക്കാരൻ അല്ല എന്ന് തന്നെയാണ് അന്നും ഇന്നും വിശ്വാസം. അതിനർത്ഥം ഇരയ്ക്കൊപ്പം അല്ല എന്നും അല്ല. രണ്ടുപേരും സഹപ്രവർത്തകരാണ്. വിധി അമ്മയിൽ ചർച്ച ചെയ്തിട്ടുണ്ട്. ഔദ്യോഗികമായി പ്രതികരണം ഉടൻ ഉണ്ടാകുമെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.

ദിലീപിനെ നിർമാതാക്കളുടെ സംഘടന തിരിച്ചെടുക്കും: ബി രാകേഷ്, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ്

പ്രിയപ്പെട്ടവളെ നിനക്കൊപ്പം; പോസ്റ്റ് പങ്കുവച്ച് മന്ത്രി വീണാ ജോർജ്

കെപിസിസി പ്രസിഡൻ്റിൻ്റെ ആരോപണം ഗൗരവതരം, പ്രോസിക്യൂഷന് വീഴ്ചയുണ്ടായോ എന്നത് പരിശോധിക്കണം - കെ.സി. വേണുഗോപാൽ

"ദിലീപിനെ നിർമാതാക്കളുടെ സംഘടനയിൽ തിരിച്ചെടുക്കും"; പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബി. രാകേഷ്

നീ ഒരു ഹീറോ ആണ്, നീ എന്നും ഹീറോ ആയിരിക്കും - ചിന്മയി ശ്രീപാദ

വിധിയിൽ പ്രതികരിക്കാതെ 'അമ്മ' നേതൃത്വം

ശ്വേത മേനോൻ, കുക്കു പരമേശ്വരൻ എന്നിവർ പ്രതികരിച്ചില്ല. എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം ശ്വേതയും കുക്കുവും 'അമ്മ' ഓഫീസിൽ നിന്ന് മടങ്ങി.

SCROLL FOR NEXT