KERALA

യുവഡോക്ടറെ വിളിച്ചുവരുത്തി മർദിച്ച സംഭവം; യുവനടി അതുല്യ ചന്ദ്ര കസ്റ്റഡിയിൽ

കേസിൽ അതുല്യ ഉൾപ്പെടെ പന്ത്രണ്ട് പ്രതികളാണ് ഉള്ളത്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: യുവ​ഡോക്ടറെ വിളിച്ചുവരുത്തി മർദിച്ചെന്ന കേസിൽ നടി അതുല്യ ചന്ദ്ര കസ്റ്റഡിയിൽ. കേസിൽ അതുല്യ ഉൾപ്പെടെ പന്ത്രണ്ട് പ്രതികളാണ് ഉള്ളത്. ഇതിൽ അതുല്യ അടക്കം നാല് പേരെയാണ് കടവന്ത്ര പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ചികിത്സക്കെന്ന വ്യാജേന വിളിച്ചുവരുത്തി യുവ ഡോക്ടറെ അപ്പാർട്ട്‌മെൻ്റിലേക്ക് വിളിച്ചുവരുത്തി മർദിച്ചുവെന്നാണ് കേസ്. 'ഡീയസ് ഈറേ' എന്ന ചിത്രത്തിലൂടെയാണ് അതുല്യ ചന്ദ്ര പ്രേക്ഷക ശ്രദ്ധ നേടുന്നത്.

SCROLL FOR NEXT