നെടുമ്പാശ്ശേരി എയർപോർട്ടിൽ മൂന്നാമത്തെ ബാറിന് ലൈസൻസ് നൽകാനുള്ള അനുമതി റദ്ദാക്കി.സർക്കാർ അനുമതിയില്ലാതെ മുൻ കമ്മീഷണർ സീറാം സാംബശിവ റാവു സ്വീകരിച്ച നടപടിയാണ് അഡീഷണൽ എക്സൈസ് കമ്മീഷണർ ആർ.ജയശങ്കർ റദ്ദാക്കിയത്.
സ്ഥാനമൊഴിയുന്നതിന് മുമ്പാണ് മുൻ കമ്മീഷണർ സീറാം സാംബശിവ റാവു നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൂന്നാമത്തെ ബാറിന് അനുമതി നൽകിയിരുന്നത്. എന്നാൽ പുതിയ സർക്കാരിൻറെ മദ്യനയം നടപ്പിലാക്കുന്നവരെ ബാറുകൾക്ക് ലൈസൻസ് നൽകേണ്ടതില്ലെന്ന സർക്കാരിൻ്റെ പുതിയ ഉത്തരവിന് പിന്നാലെയാണ് അഡീഷണൽ എക്സൈസ് കമ്മീഷണർ ആർ.ജയശങ്കറിൻ്റെ ഇതിൻ്റെ നടപടി ക്രമങ്ങൾ റദ്ദ് ചെയ്തിരിക്കുന്നത്. സർക്കാർ അനുമതിയില്ലാതെ മുൻ കമ്മീഷണർ സ്വീകരിച്ച നടപടിയാണ് റദ്ദാക്കിയത്.
പുതിയതായി മൂന്ന് ബാറുകൾക്ക് ലൈസൻസ് അനുവദിച്ചത് വിവാദമായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് മദ്യനയം വരുന്നതുവരെ ബാർ ലൈസൻസ് പുതുക്കരുതെന്ന് ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. നിലവിലെ അപേക്ഷകളിൽ തുടർനടപടി പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.