കോഴിക്കോട്: ഏഴു വയസുകാരി അതിഥി എസ്. നമ്പൂതിരിയുടെ കൊലപാതകത്തിൽ അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തംശിക്ഷ വിധിച്ച് ഹൈക്കോടതി. അതിഥിയുടെ അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരി, രണ്ടാംഭാര്യ ദേവിക അന്തർജനം എന്നിവർക്കെതിരെയാണ് ശിക്ഷ വിധിച്ചത്.
സുബ്രഹ്മണ്യൻ നമ്പൂതിരിക്കും ഭാര്യയ്ക്കും വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്നും വധശിക്ഷ നൽകരുതെന്ന് പ്രതിഭാഗം ആവശ്യം ഉന്നയിച്ചു. ദ്യക്സാക്ഷികളോ ക്യത്യമായ തെളിവുകളോ ഇല്ലെന്നും പ്രതിഭാഗം വ്യക്തമാക്കി.
2013 ഏപ്രില്‍ 29-നാണ് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. മാതാപിതാക്കൾ ക്രൂരമായി മർദിക്കുകയും പൊള്ളലേൽപ്പിക്കുകയും പട്ടിണിക്കിടുകയും ചെയ്തതിന് പിന്നാലെയാണ് ഏഴു വയസുകാരി അതിഥി മരിച്ചത്. കേസിൽ പ്രതികൾക്ക് യഥാക്രമം മൂന്നും രണ്ടും വര്‍ഷം കഠിനതടവിനായിരുന്നു ശിക്ഷിച്ചത്. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രതികളെ ഹാജരാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്.