മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തമില്ലെന്ന വിമർശനം തള്ളാതെ അടൂർ പ്രകാശ്  
KERALA

"മാധ്യമങ്ങൾ തന്നെ വിലയിരുത്തട്ടെ"; മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തമില്ലെന്ന വിമർശനം തള്ളാതെ അടൂർ പ്രകാശ്

മന്ത്രി സണ്ണി ജോസഫിൻ്റെ വിമർശനം മാധ്യമങ്ങൾ വിലയിരുത്തൂ എന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തമില്ലെന്ന വിമർശനം തള്ളാതെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. സണ്ണി ജോസഫിൻ്റെ വിമർശനം മാധ്യമങ്ങൾ വിലയിരുത്തൂ എന്ന് യുഡിഎഫ് കൺവീനർ പറഞ്ഞു. തൻ്റെ അഭിപ്രായം പറയേണ്ടപ്പോൾ പറയാമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ ഉയർത്തിയ വിമർശനങ്ങൾ മയപ്പെടുത്തിയാണ് അടൂർ പ്രകാശ് ഇന്ന് മാധ്യമങ്ങളോട് സംസാരിച്ചത്. ഹൈക്കമാൻഡിന് താൻ നൽകിയ പരാതിയിൽ അറിയിപ്പ് വന്നിട്ടില്ല. സണ്ണി ജോസഫിൻ്റെ വിമർശനം നിങ്ങൾ വിലയിരുത്തൂവെന്നും അദ്ദേഹം പറഞ്ഞു.

ഏകോപനമില്ല എന്ന വിമർശനത്തിൽ കെപിസിസി അധ്യക്ഷൻ വിശദീകരിച്ചിട്ടുണ്ട്. അതിനപ്പുറം ഒന്നും പറയാനില്ല. ഇപ്പോൾ മുഖ്യമന്ത്രിയുമായി പ്രശ്നങ്ങളില്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. സണ്ണി ജോസഫും മുഖ്യമന്ത്രിയും തമ്മിൽ സംസാരിച്ച കാര്യം തനിക്കറിയില്ല. അതുകൊണ്ട് ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാൻ തനിക്ക് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

SCROLL FOR NEXT