പത്തനംതിട്ട: ദിലീപിനെ പിന്തുണച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ദിലീപിന് നീതി ലഭിച്ചെന്നും, അതിൽ വ്യക്തിപരമായി സന്തോഷമുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു. ദിലീപുമായി വളരെക്കാലമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ അപ്പീൽ പോകുമെന്നാണ് പറയുന്നത്. വേറെ പണിയൊന്നും ഇല്ലാത്തതിനാലാണ് അപ്പീൽ പോകുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു.