എറണാകുളം: നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്തെ യുഡിഎഫ് ഘടകകക്ഷി സീറ്റുകളില്‍ ധാരണ. ജില്ലയിൽ ഘടകകക്ഷികളുടെ സീറ്റുകള്‍ വെച്ച് മാറില്ല. കോതമംഗലം സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന പ്രചാരണം ജോസഫ് ഗ്രൂപ്പ് തള്ളി. ലീഗ് മത്സരിക്കുന്ന കളമശേരി സീറ്റിലും മാറ്റമുണ്ടാകില്ല. ജില്ലയില്‍ സര്‍പ്രൈസ് സ്ഥാനാര്‍ഥികളെ രംഗത്തിറക്കാനും യുഡിഎഫ് ആലോചിക്കുന്നുണ്ട്.