KERALA

പുന്നപ്രയില്‍ 14കാരിയെ രണ്ട് വര്‍ഷമായി ക്രൂര പീഡനത്തിനിരയാക്കി; അച്ഛന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

പെണ്‍കുട്ടി ബന്ധുവിനോട് പറഞ്ഞതിന് പിന്നാലെയാണ് വിവരം പുറത്തുവന്നത്.

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: പുന്നപ്രയില്‍ 14കാരിയെ ക്രൂരപീഡനത്തിനരയാക്കി അച്ഛനടക്കം മൂന്നു പേര്‍. രണ്ട് വര്‍ഷമായി പെണ്‍കുട്ടി പീഡനത്തിനിരയാകുന്നുണ്ടെന്നാണ് കണ്ടെത്തല്‍.

പെണ്‍കുട്ടിയുടെ അച്ഛന്‍ സഹോദരിയുടെ ഭര്‍ത്താവ്, സഹോദരിയുടെ മകന്‍ എന്നിവര്‍ പെണ്‍കുട്ടിയെ പീഡനത്തിരയാക്കുന്നുവെന്നാണ് വിവരം. പെണ്‍കുട്ടി ബന്ധുവിനോട് പറഞ്ഞതിന് പിന്നാലെയാണ് വിവരം പുറത്തുവന്നത്.

മൂന്ന് പേരെയും ചോദ്യംചെയ്ത് വരികയാണ്. പീഡനത്തില്‍ സഹികെട്ടാണ് പെണ്‍കുട്ടി ബന്ധുവായ സുഹൃത്തിനോട് സംഭവത്തെക്കുറിച്ച് പറഞ്ഞത്. തുടര്‍ന്ന് ബന്ധു പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിക്ക് കൗണ്‍സിലിങ്ങ് നല്‍കും. പെണ്‍കുട്ടിയുടെ വൈദ്യപരിശോധനയും നടത്തും.

SCROLL FOR NEXT