ഇടുക്കി: ആനച്ചാലിൽ സ്കൈ ഡൈനിങ്ങിൽ കുടുക്കിയ മുഴുവൻ വിനോദ സഞ്ചാരികളെയും താഴെയിറക്കി. രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങളടക്കം അഞ്ച് പേരെയാണ് താഴെയിറക്കിയത്. രണ്ടുമണിക്കൂറിൽ കൂടുതലാണ് വിനോദ സഞ്ചാരികൾ സ്കൈ ഡൈനിങ്ങിൽ കുടുക്കിയത്. ക്രെയിനിനുണ്ടായ സങ്കേതിക തകരാറാണ് കാരണമാണ് പ്രതിസന്ധിക്ക് കാരണം.
നാലു കുടുംബാംഗങ്ങളും ഒരു ജീവനക്കാരുമാണ് കുടുങ്ങി കിടന്നത്. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് ഇവരെ താഴെയിറക്കിയത്. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുടുങ്ങിക്കിടക്കുന്നവരെ അരമണിക്കൂറിനകം താഴെയെത്തിക്കുമെന്ന് ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് ന്യൂസ് മലയാളത്തോട് പ്രതികരിച്ചിരുന്നു.