KERALA

ഇങ്ങനെ ഓടല്ലേ പൊന്നേ! ഒറ്റദിവസം കൊണ്ട് വര്‍ധിച്ചത് 640 രൂപ, റെക്കോര്‍ഡ് വിലയില്‍ സ്വര്‍ണം

മന്ദഗതിയിലായിരുന്നു സ്വര്‍ണത്തിന്റെ വിലവര്‍ധനയെങ്കിലും കഴിഞ്ഞ് മൂന്ന് ദിവസത്തില്‍ വില ഒറ്റയടിക്ക് വര്‍ധിക്കുന്ന സാഹചര്യമാണ് ഉണ്ടായത്

Author : ന്യൂസ് ഡെസ്ക്

വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില. പവന് 640 രൂപ വര്‍ധിച്ച് 78,440 രൂപയായി. ഒറ്റ ദിവസമാണ് 640 രൂപയുടെ വര്‍ധനവുണ്ടായത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 88 രൂപ വര്‍ധിച്ച് 10697 രൂപയായി.

കഴിഞ്ഞ ദിവസം 77800 രൂപയായിരുന്നു സ്വര്‍ണവില. സെപ്തംബര്‍ ഒന്നിന് 77,640 രൂപയായിയിരുന്നു സ്വര്‍ണവില. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നത്.

ജനുവരി 22നാണ് സ്വര്‍ണവില പവന് 60,000 രൂപ കടന്നത്. തുടര്‍ന്ന് ഫെബ്രുവരി 11ന് പവന്‍ വില 64,000 കടന്നിരുന്നു. ഏപ്രില്‍ 12നാണ് പവന് 70,0000 കടന്നത്. തുടര്‍ന്ന് ഏപ്രില്‍ 17ന് പവന്‍ 71,000 വും ഏപ്രില്‍ 22ന് വില 74,000 കടക്കുകയും ചെയ്തു. തുടര്‍ന്ന് മന്ദഗതിയിലായിരുന്നു സ്വര്‍ണത്തിന്റെ വിലവര്‍ധനയെങ്കിലും കഴിഞ്ഞ് മൂന്ന് ദിവസത്തില്‍ വില ഒറ്റയടിക്ക് വര്‍ധിക്കുന്ന സാഹചര്യമാണ് ഉണ്ടായത്.

ഓണം അടുത്തപ്പോള്‍ തന്നെ വലിയ കുതിച്ചു ചാട്ടമാണ് സ്വര്‍ണ വിപണിയിലുണ്ടായത്. 10,000 രൂപയിലേക്കാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില അടുത്തത്. ചിങ്ങ മാസത്തിലെ വിവാഹ വിപണിയില്‍ വലിയ ആശങ്കയാണ് സ്വര്‍ണവില സൃഷ്ടിക്കുന്നത്.

SCROLL FOR NEXT