ആലപ്പുഴ: യൂത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിലിനെതിരെ മാനനഷ്ടക്കേസ്. മന്ത്രി സജി ചെറിയാന്റെ പരാതിയെ തുടർന്നാണ് നടപടി. മന്ത്രിക്കെതിരെ ആലപ്പുഴയിൽ ബിനു ചുള്ളിയിൽ നടത്തിയ പ്രസംഗത്തിൽ ചെങ്ങന്നൂർ പൊലീസാണ് കേസെടുത്തത്.
ലഹരിക്കടത്ത് കേസിലെ ആരോപണ വിധേയന്റെ കാർ സജി ചെറിയാൻ തെരഞ്ഞെടുപ്പ് കാലത്ത് ഉപയോഗിച്ചു എന്നായിരുന്നു ആരോപണം. കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ സിപിഐഎം പുറത്താക്കിയ ഷാനവാസിനെ മന്ത്രി സംരക്ഷിക്കുകയാണെന്നും മന്ത്രിക്കും ലഹരി കടത്തിൽ പങ്കുണ്ടെന്നും ബിനു ചുള്ളിയിൽ പറഞ്ഞിരുന്നു. സിപിഐഎം പുറത്താക്കിയിട്ടും ഷാനവാസിനെ തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ അനുവദിച്ചെന്നും അതിന് പിന്തുണ നല്‍കിയത് സജി ചെറിയാനാണെന്നും ബിനു ചുള്ളിയില്‍ ആരോപിച്ചിരുന്നു. ആലപ്പുഴയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസിന്റെ പരിപാടിക്കിടെയായിരുന്നു ആരോപണം.