കൊല്ലം: കൊട്ടിയത്ത് ആംബുലൻസ് ഡ്രൈവറെ മർദിച്ചതിൽ പൊലീസ് പൊലീസ് എഫ്ഐആർ തള്ളി ആംബുലൻസ് ഡ്രൈവർ ബിവിൻ ലാൽ. രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ് നിർത്തി തന്നെ ആക്രമിക്കുകയാണ് ഉണ്ടായത്. വാച്ച് മോഷണം അല്ല നടന്നതെന്നും ഡ്രൈവർ ബിവിൻ ലാൽ പറഞ്ഞു.
അക്രമികൾ തന്നെ മർദിച്ചു. വാഹനത്തിന് നേരെയും അക്രമം ഉണ്ടായി. പ്രതികൾക്ക് മാതൃകപരമായി പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം. സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ബിവിൻ ലാൽ പറഞ്ഞു. ആംബുലൻസ് ഡ്രൈവറുടെ വാച്ച് മോഷ്ടിക്കാനാണ് അക്രമികൾ ശ്രമിച്ചതെന്ന വിചിത്ര എഫ്ഐആർ ആയിരുന്നു കൊട്ടിയം പൊലീസിൻ്റേത്.