അമ്മയിലെ പുതിയ ഭരണസമിതിക്കെതിരെ ടിനി ടോം  
KERALA

"ബൈ ലോ പുതിയ ഭരണ സമിതി ദുരുപയോഗം ചെയ്തു"; അമ്മയിലെ പുതിയ ഭരണസമിതിക്കെതിരെ ടിനി ടോം

ഇടവേള ബാബു ഉണ്ടായിരുന്നപ്പോൾ ബുദ്ധിമുട്ടുകൾ അറിഞ്ഞിരുന്നില്ലെന്ന് ടിനി ടോം പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

കൊച്ചി: താരസംഘടനയായ അമ്മയുടെ പുതിയ ഭരണസമിതിക്കെതിരെ നടൻ ടിനി ടോം രംഗത്ത്. അമ്മയിലെ പ്രശ്നങ്ങൾക്ക് കാരണം അഡ്മിനിസ്ട്രേഷൻ അറിയാത്തവർ തലപ്പത്ത് വന്നപ്പോൾ മുതലാണെന്ന് ടിനി ടോം ആരോപിച്ചു. ഇടവേള ബാബു ഉണ്ടായിരുന്നപ്പോൾ ബുദ്ധിമുട്ടുകൾ അറിഞ്ഞിരുന്നില്ല.

അമ്മയുടെ ബൈ ലോ പുതിയ ഭരണ സമിതി ദുരുപയോഗം ചെയ്തു. പ്രസിഡൻ്റ് വെറും സ്റ്റാമ്പ്‌ മാത്രമാകുന്ന സ്ഥിതി ആയി. ബൈ ലോ യിൽ മാറ്റം വരുത്തുന്നത് പരിഗണനയിലാണെന്നും ടിനി ടോം പറഞ്ഞു.

അൻസിബ ഹസൻ്റെ രാജി വ്യക്തിപരമാണ്. അമ്മ ഓഫീസിലെ തൊഴിൽ പീഡനം സംബന്ധിച്ച് പരാതി ഉന്നയിച്ച ഓഫീസ് മാനേജരുടെ പരാതിയിലെ കാര്യങ്ങൾ പൂർണമായും പരിശോധിക്കാനുണ്ട്. അവശകലാകാരന്മാർക്ക് നൽകുന്ന സഹായങ്ങൾ നിന്നു പോകരുതെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ടിനി ടോം പറഞ്ഞു.

SCROLL FOR NEXT