അമ്മയിലെ തൊഴിൽ പീഡനക്കേസിൽ കേസെടുക്കില്ല 
KERALA

അമ്മയിലെ തൊഴിൽ പീഡനക്കേസിൽ കേസെടുക്കില്ല; ലേബർ ഓഫീസർക്ക് പരാതി കൊടുക്കാൻ നിർദേശം

കേസ് ക്രിമിനൽ കുറ്റകൃത്യത്തിൻ്റെ പരിധിയിൽ വരില്ലെന്ന് പൊലീസ്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: താരസംഘടനയായ അമ്മയിലെ തൊഴിൽ പീഡനക്കേസിൽ പൊലീസ് കേസെടുക്കില്ല. പരാതി ക്രിമിനൽ കുറ്റകൃത്യത്തിൻ്റെ പരിധിയിൽ വരില്ലെന്ന് പൊലീസ് അറിയിച്ചു. ജില്ലാ ലേബർ ഓഫീസർക്കാണ് പരാതി നൽകേണ്ടതെന്ന് നോർത്ത് പോലീസ് അറിയിച്ചതായാണ് വിവരം.

കഴിഞ്ഞ ദിവസം പൊലീസ് യുവതിയുടെ വിശദമായ മൊഴിയെടുത്തിരുന്നു. യുവതിയുടെ പരാതി പുറത്തുവന്നതിനെ തുടർന്ന് ഇന്നലെ അമ്മ എക്സിക്യൂട്ടീവ് യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ പരാതിക്കാരിയായ യുവതിയെ തിരിച്ചെടുക്കാൻ തീരുമാനിച്ചിരുന്നു.

ജനറൽ സെക്രട്ടറി കുക്കുപരമേശ്വരനും ട്രഷറർ ഉണ്ണി ശിവപാലും എതിരെയാണ് യുവതി ആരോപണം ഉന്നയിച്ചിരുന്നത്. മാനസിക പീഡനമാണ് ജോലി സ്ഥലത്ത് നേരിടേണ്ടി വന്നതെന്ന് യുവതി പൊലീസിൽ മൊഴി നൽകിയിരുന്നു.

SCROLL FOR NEXT