KERALA

കാലിൽ തറച്ച ചില്ലു നീക്കാതെ മുറിവ് തുന്നിക്കെട്ടി, യുവാവ് വേദന സഹിച്ചത് അഞ്ചു മാസം; വണ്ടാനം മെഡിക്കല്‍ കോളേജിനെതിരെ ചികിത്സ പിഴവ് ആരോപണം

പുന്നപ്ര സ്വദേശി അനന്തു അശോകനാണ് പരാതിക്കാരൻ

Author : ലിൻ്റു ഗീത

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിവണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ വീണ്ടും ചികിത്സ പിഴവ് ആരോപണം. വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിൻ്റെ കാലിൽ തറച്ച ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടിയെന്നാണ് പരാതി. പുന്നപ്ര സ്വദേശി അനന്തു അശോകനാണ് പരാതിക്കാരൻ. ജൂലൈ 17നാണ് അനന്തുവിന് അപകടം സംഭവിച്ചത്.

പിന്നാലെ ആശുപത്രിയിൽ പ്രവേശിക്കുകയും ശസ്ത്രക്രിയ്ക്ക് ശേഷം 19ന് ഡിസ്ചാർജ് ആവുകയും ചെയ്തു. എന്നാൽ വലതു കാലിലെ വേദന മറാതായതോടെ സ്വകാര്യ ആശുപത്രിയിൽ വച്ച് നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ഏകദേശം ഒന്നരയിഞ്ച് നീളമുള്ള ഫൈബർ ചില്ല് പുറത്തെടുത്തത്. അഞ്ചു മാസത്തോളമാണ് വേദന സഹിച്ചു നടന്നതെന്നും അനന്തു അശോകൻ പറഞ്ഞു.

സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിന് അനന്തു പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് സൂപ്രണ്ട് വ്യക്തമാക്കി. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ അനാസ്ഥയിൽ ജില്ലാ കളക്ടര്‍ക്കും അമ്പലപ്പുഴ പൊലീസിനും അനന്തു പരാതി നല്‍കിയിട്ടുണ്ട്.

SCROLL FOR NEXT