തൃശൂർ: സർക്കാർ ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെ വീണ്ടും ആക്രമണം. പഴഞ്ഞി കൊട്ടോൽ ഹെൽത്ത് സെന്ററിൽ ആണ് മൂന്നംഗ സംഘം ആക്രമണം നടത്തിയത്. ഇന്ന് വൈകീട്ട് ആറരയോടെയായിരുന്നു ആക്രമണം. നഴ്സ് ഫൈസൽ, അറ്റൻഡർ സുനിത കുമാരി എന്നിവർക്ക് നേരെയായിരുന്നു ആക്രമണം.