സംസ്ഥാനത്ത് വീണ്ടും നിപ മരണം സ്ഥിരീകരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാലക്കാട് മണ്ണാർക്കാട് സ്വദേശിയുടെ മരണകാരണമാണ് നിപയാണെന്ന് സ്ഥിരികരിച്ചത്.
മഞ്ചേരിയിൽ നടത്തിയ പ്രാഥമിക പരിശോധന ഫലം പോസിറ്റീവാണെന്ന് ആരോഗ്യ വിദഗ്‌ധർ അറിയിച്ചു. അന്തിമ പരിശോധനക്കായി സ്രവ സാമ്പിൾ പൂനെയിലേക്ക് അയച്ചിട്ടുണ്ട്.